വീണ്ടും രാത്രി എട്ടിന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

 


ന്യൂഡെല്‍ഹി: (www.kvartha.com 19.03.2020) കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും അതിനെ തടയുന്നതിനുള്ള നീക്കങ്ങളെക്കുറിച്ചും സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് പടരുന്ന കൊറോണ വൈറസിനെക്കുറിച്ചാമ് അദ്ദേഹം സംസാരിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൊറോണ വൈറസ് ബാധ നേരിടുന്നതിന് സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വൈറസ് ബാധയെ നേരിടുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വീണ്ടും രാത്രി എട്ടിന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

Keywords:  News, National, India, Narendra Modi, Prime Minister, Diseased, Modi will Address the Country Again at 8 pm
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia