നരേന്ദ്ര മോഡിയുടെ ഫേസ്ബുക്ക് പേജ് ലൈക്കുകള്‍ 50 ലക്ഷം കവിഞ്ഞു

 


ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ലൈക്കുകള്‍ 50 ലക്ഷം കവിഞ്ഞു. 5,009,723 ലൈക്കുകളാണ് മോഡിക്ക് ലഭിച്ചിരിക്കുന്നത്.

നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേല്‍ രാജിവച്ചതിനെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോഡി ഇന്നും ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരുകയാണ്.

നരേന്ദ്ര മോഡിയുടെ ഫേസ്ബുക്ക് പേജ് ലൈക്കുകള്‍ 50 ലക്ഷം കവിഞ്ഞു2002ലെ ഗുജറാത്ത് കലാപങ്ങളെതുടര്‍ന്നാണ് മോഡി രാഷ്ട്രീയ പ്രതിയോഗികളുടെ മുഖ്യലക്ഷ്യമായി മാറിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണപരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് മോഡിയാണ്.

ബിജെപിയുടെ മുതിര്‍ന്ന നേതാവ് അദ്വാനിയുടെ എതിര്‍പ്പ് മറികടന്നാണ് പാര്‍ട്ടി നേതൃത്വം നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

Keywords: National news, New Delhi, Congress general secretary, Digvijay Singh, Hit out, Gujarat Chief Minister, Narendra Modi, Toilets, Spiritual pleasure,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia