Mohammad Zubair released | ആള്‍ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ജയില്‍ മോചിതനായി

 


ന്യൂഡെല്‍ഹി: (www.kvartha.com) ആള്‍ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ജയില്‍ മോചിതനായി. ഉത്തര്‍പ്രദേശ് പൊലീസ് രെജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍ മോചനം സാധ്യമായത്. 

ഉത്തര്‍പ്രദേശില്‍ രെജിസ്റ്റര്‍ ചെയ്തതിന് സമാനമായ കേസുകളില്‍ ഡെല്‍ഹി കോടതി ജാമ്യം നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. സുബൈറിനെ ഇത്രയും സമയം കസ്റ്റഡിയില്‍ വച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി എല്ലാ കേസുകളും ഡെല്‍ഹിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.  

ഉത്തര്‍പ്രദേശില്‍ രെജിസ്റ്റര്‍ ചെയ്ത ആറ് എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുഹമ്മദ് സുബൈര്‍ കോടതിയെ സമീപിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കാന്‍ തയാറാകാത്ത കോടതി പകരം ആറ് കേസുകളിലും സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഡെല്‍ഹിയില്‍ രെജിസ്റ്റര്‍ ചെയ്തതിന് സമാനമായ കേസാണ് ഉത്തര്‍പ്രദേശിലും സുബൈറിനെതിരെ എടുത്തത്. 

Mohammad Zubair released | ആള്‍ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ജയില്‍ മോചിതനായി


ഡെല്‍ഹിയിലെ കേസില്‍ പട്യാല കോടതിയും സീതാപൂരില്‍ രെജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതിയും സുബൈറിന് നേരത്തെ ജാമ്യം നല്‍കിയിരുന്നു. ഇക്കാര്യം ചൂണ്ടികാണിച്ചാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് മറ്റ് ആറ് കേസുകളില്‍ കൂടി ജാമ്യം അനുവദിച്ചത്. സുബൈറിനെ ദീര്‍ഘകാലം കസ്റ്റഡിയില്‍ വച്ചത് ന്യായീകരിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. 

അറസ്റ്റ് ചെയ്യാനുള്ള അധികാരം മിതമായി പ്രയോഗിക്കണമെന്ന് കോടതി പൊലീസിനെ ഓര്‍മിപ്പിച്ചു.  കേസ് അന്വേഷിക്കുന്നതിനായി ഉത്തര്‍പ്രദേശ് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിരിച്ചുവിട്ട കോടതി, ഡെല്‍ഹി പൊലീസിലെ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും വ്യക്തമാക്കി. 

സുബൈര്‍ ട്വീറ്റ് ചെയ്യുന്നത് വിലക്കണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ഹര്‍ജി കോടതി തള്ളി. അഭിഭാഷകനോട് വാദിക്കാന്‍ പാടില്ല എന്ന് പറയുന്നത് പോലെയാണ് മാധ്യമപ്രവര്‍ത്തകനോട് എഴുതരുത് എന്ന് നിര്‍ദേശിക്കുന്നത് എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

Keywords:  Mohammad Zubair released from Tihar jail after SC grants bail, New Delhi, News, Jail, Media, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia