കേജരിവാളിനോട് സഹതാപം: വീരപ്പ മൊയ്‌ലി

 


ന്യൂഡല്‍ഹി: പാചകവാതക വില വര്‍ദ്ധനവില്‍ കേജരിവാള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി. വില നിര്‍ണയം വിദഗ്ദ്ധരുടെ ഉപദേശപ്രകാരമാണെന്നും മൊയ്‌ലി പറഞ്ഞു. കേജരിവാളിന്റെ വിവരമില്ലായ്മയെക്കുറിച്ചോര്‍ത്ത് തനിക്ക് സഹതാപമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വിവരമില്ലായ്മയോട് എനിക്ക് സഹതാപമുണ്ട്. സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ല, ഇക്കാര്യങ്ങള്‍ നടക്കുന്നത് എങ്ങനെയെന്ന് അറിയില്ല. ഇന്ധന വാതക വില വര്‍ദ്ധനവിനെതിരെ ഞാന്‍ പ്രത്യേകം താലപര്യമെടുക്കാറുണ്ട്. അത് നിങ്ങള്‍ക്കുമറിയാം മൊയ്‌ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേജരിവാളിനോട് സഹതാപം: വീരപ്പ മൊയ്‌ലി
ഇതില്‍ മുകേഷിനോ ദിയോറയ്‌ക്കോ യാതൊരു പങ്കുമില്ല. വില നിര്‍ണയത്തിന് ചില രീതികളുണ്ട്. വിദഗ്ദ്ധരുടെ നിര്‍ദ്ദേശമില്ലാതെ ഒന്നും നടക്കില്ല. കിണറില്‍ നിന്നും വെള്ളം കോരിയെടുക്കുന്നപോലെയാണ് എണ്ണയുണ്ടാക്കുന്നതെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത് മൊയ്‌ലി പറഞ്ഞു.
ഇന്ത്യയിലെ പെട്രോളിയം ഉല്പന്നങ്ങളില്‍ 73 മുതല്‍ 75 ശതമാനം വരെ ഇറക്കുമതി ചെയ്യുന്നവയാണ്. 165 മുതല്‍ 170 ബില്യണ്‍ യുഎസ് ഡോളറാണ് ഇതിന്റെ വില മൊയ്‌ലി കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: Rejecting Arvind Kejriwal’s allegation on gas pricing issue, Petroleum Minister M Veerappa Moily today hit back at the Delhi Chief Minister and said that price fixing of petroleum products is done as per expert advice.

Keywords: National, Veerappa Moily, Kejriwal, Petroleum products,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia