പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കുറ്റാരോപിതന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു; കാരണം ഇതാണ്
Apr 11, 2022, 08:10 IST
മുംബൈ: (www.kvartha.com 11.04.2022) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കുറ്റാരോപിതന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. പെണ്‍കുട്ടിക്ക് 16 വയസും ആറ് മാസവും പ്രായമുണ്ടെങ്കിലും ബലാത്സംഗത്തിന്റെ രീതിയെയും അനന്തരഫലങ്ങളെയും കുറിച്ച് ബോധമുണ്ടായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഇരയുമായി ശാരീരിക ബന്ധത്തിലേര്‍പെടുന്നതില്‍ പ്രതി ബലം പ്രയോഗിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടെന്നും ജസ്റ്റിസ് സി വി ഭദാംഗ് ചൂണ്ടിക്കാട്ടി.
ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടപ്പോള്‍ കുറ്റാരോപിതന്‍ കോണ്ടം ഉപയോഗിച്ചിരുന്നെന്ന് മെഡികല്‍ റിപോര്‍ടില്‍ പറയുന്നു. സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു കോലാപൂര്‍ സ്വദേശിക്ക് എതിരായ കേസ്.
ജാമ്യം അനുവദിക്കുമ്പോള്‍, അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം സമര്‍പിച്ചെന്നും ജസ്റ്റിസ് ഭദാംഗ് വ്യക്തമാക്കി. ഏകദേശം രണ്ട് വര്‍ഷവും ആറ് മാസവുമായി പ്രതി കസ്റ്റഡിയിലാണ്. 2019 സെപ്റ്റംബര്‍ ഒന്‍പതിന് കോലാപൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും അന്നുമുതല്‍ കസ്റ്റഡിയില്‍ കഴിയുകയും ചെയ്ത രോഹിത് സുകാതെ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
ഇരയായ പെണ്‍കുട്ടിക്ക് 18 വയസ് ആകുന്നതിന് മുമ്പാണ് സംഭവം നടന്നത്. അതിനാല്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്‌സോ) അനുസരിച്ച് സുരക്ഷ നല്‍കണം. പിതാവ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇരയ്ക്ക് 16 വയസും ആറ് മാസവും ആയിരുന്നു പ്രായം. കുറ്റാരോപിതന്‍ ഇരയുടെ സുഹൃത്തിന്റെ സഹോദരനും പരിചയക്കാരനുമാണ്.
2019 മെയ് മാസത്തില്‍, പ്രതി തന്നെ വീടിന് പുറകിലേക്ക് വിളിച്ചുവരുത്തിയെന്നും തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇര പറഞ്ഞു. പിന്നീട് പലതവണ ഇത് ആവര്‍ത്തിച്ചു.
പ്രതിക്ക് വേണ്ടി വാദിച്ച അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പരാസ് യാദവ്, ഈ ബന്ധം ഉഭയസമ്മതപ്രകാരമാണെന്ന് പറഞ്ഞു. ഇരയുടെ മെഡികല്‍ റിപോര്‍ടുകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വാദങ്ങളെ എതിര്‍ത്ത്, അഡീഷനല്‍ പബ്ലിക് പ്രോസിക്യൂടര്‍ എ ആര്‍ കപഡ്‌നിസ്, ഇരയായ പെണ്‍കുട്ടി ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമത്തിലെ ഒരു 'കുട്ടി' ആണെന്നും പ്രതി അവളെ ഒന്നിലധികം തവണ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും വാദിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.