Probe | 'മജിസ്ട്രേറ്റ് ചേംബറില്‍വെച്ച് മോശമായി സ്പര്‍ശിച്ചു', ലൈംഗിക പീഡനത്തിനിരയായ അതിജീവിതയെ ജഡ്ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു

 


അഗര്‍തല: (KVARTHA) ലൈംഗിക പീഡനത്തെ അതിജീവിച്ച യുവതിയെ ജഡ്ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ത്രിപുരയില്‍ ഫെബ്രുവരി 16 നാണ് സംഭവം. ബലാത്സംഗത്തിനിരയായെന്ന പരാതിയില്‍ മൊഴി രേഖപ്പെടുത്താനെത്തിയപ്പോള്‍ യുവതിയെ മജിസ്ട്രേറ്റ് ചേംബറില്‍വെച്ച് മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

കമാല്‍പൂരിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മൊഴി രേഖപ്പെടുത്തുന്നതിനിടെ ജഡ്ജ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം. പുറത്ത് വന്ന യുവതി സംഭവം ഭര്‍ത്താവിനെയും അഭിഭാഷകനെയും അറിയിക്കുകയായിരുന്നു.

Probe | 'മജിസ്ട്രേറ്റ് ചേംബറില്‍വെച്ച് മോശമായി സ്പര്‍ശിച്ചു', ലൈംഗിക പീഡനത്തിനിരയായ അതിജീവിതയെ ജഡ്ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; മൂന്നംഗ സമിതി അന്വേഷണം ആരംഭിച്ചു

അഭിഭാഷകന്റെ ഉപദേശപ്രകാരം യുവതി കമാല്‍പൂരിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിന് പരാതി നല്‍കി. യുവതിയുടെ ഭര്‍ത്താവും കമാല്‍പൂര്‍ ബാര്‍ അസോസിയേഷനില്‍ പ്രത്യേക പരാതി നല്‍കിയിട്ടുണ്ട്.

അതിജീവിതയുടെ പരാതിയില്‍ ധലായ് ജില്ലാ സെഷന്‍സ് ജഡ്ജ് ഗൗതം സര്‍കാരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ആരോപണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ ഞായറാഴ്ച പറഞ്ഞു.

Keywords: News, National, National-News, Crime-News, Police-News, Molestation, Survivor, Alleges Assault, Tripura News, Agartala News, Judge, Probe, Ordered, Dhalai District and Sessions Judge, Molestation Survivor Alleges Assault By Tripura Judge, Probe Ordered.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia