നിര്‍ഭയക്കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളിയേക്കും; പോക്സോ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ അവകാശമില്ല; സ്ത്രീകള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ രാജ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നുവെന്നും രാഷ്ട്രപതി

 


ന്യൂഡെല്‍ഹി: (www.kvartha.com 06.12.2019) ഡെല്‍ഹി നിര്‍ഭയക്കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്നു രാഷ്ട്രപതിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഹര്‍ജി തളളണമെന്ന ശുപാര്‍ശ നല്‍കിയത്.

ദയാഹര്‍ജി ലഭിച്ച സമയത്ത് രാഷ്ട്രപതി ഡെല്‍ഹി സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ചിരുന്നു. ഡെല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ദയാഹര്‍ജി തള്ളിയിരുന്നു.

നിര്‍ഭയക്കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളിയേക്കും; പോക്സോ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ അവകാശമില്ല; സ്ത്രീകള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ രാജ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നുവെന്നും രാഷ്ട്രപതി

ഡെല്‍ഹി സര്‍ക്കാരിന്റെ ശുപാശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാരും സമാന നിലപാടെടുത്തിരുന്നു. അടുത്ത തിങ്കളാഴ്ചയാണ് പ്രതികളുടെ ദയാഹര്‍ജിയുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുന്നത്.

അതിനിടെ പോക്‌സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും ബലാത്സംഗക്കേസ് പ്രതികളോട് ദയ പാടില്ലെന്നും വെള്ളിയാഴ്ച രാജസ്ഥാനിലെ സിരോഹിയില്‍ നടന്ന പരിപാടിയില്‍ വെച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു.

സ്ത്രീ സുരക്ഷ ഗൗരവകരമായ വിഷയമാണ്. പോക്സോ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികള്‍ക്കു ദയാഹര്‍ജി നല്‍കാന്‍ അവകാശമില്ല. ദയാഹര്‍ജികള്‍ വിലയിരുത്താന്‍ പാര്‍ലമെന്റ് തയാറാകണം. സ്ത്രീകള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ രാജ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്‍കിയ അപ്പീല്‍ നേരത്തേ തള്ളിയിരുന്നു. പ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കാന്‍ തയ്യാറായത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളുന്ന സാഹചര്യമുണ്ടായാല്‍ കോടതി വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കി 'ബ്ലാക്ക് വാറണ്ട്' പുറപ്പെടുവിക്കുന്നതാണ് അടുത്ത ഘട്ടം.

2012ലാണ് ഡെല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗം നടന്നത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ മോചിതനായി. മറ്റ് നാല് പേര്‍ക്കുമാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Molests Convicted Under POCSO Shouldn't Be Allowed Mercy Plea: President,New Delhi, News, Politics, Molestation, Execution, President, Probe, Criminal Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia