Rare Eclipse | മണിക്കൂറുകളോളം ശനിയുടെ മുഖം ചന്ദ്രന്‍ മറയ്ക്കുന്ന അപൂര്‍വ പ്രതിഭാസത്തിന് ഭൂമി വ്യാഴാഴ്ച പുലര്‍ചെ സാക്ഷ്യം വഹിക്കും; മാനത്ത് ആ വിസ്മയം വീണ്ടും ദൃശ്യമാകുന്നത് 18 വര്‍ഷങ്ങള്‍ക്ക് ശേഷം
നഗ്‌ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണാന്‍ കഴിയുമെങ്കിലും കുറച്ച് കൂടി കൃത്യവും വ്യക്തവുമായ കാഴ്ച ലഭിക്കാന്‍ ചെറിയ ബൈനോകുലറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ശാസ്ത്രജ്ഞര്‍
നക്ഷത്രം പോലെ തിളക്കമേറിയ ഗ്രഹമായതിനാല്‍ ശനിയെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല
പ്രതിഭാസ സമയത്ത് ചന്ദ്രന്‍ ശനിക്ക് തൊട്ടടുത്താവുകയും ചെയ്യും
ന്യൂഡെല്‍ഹി: (KVARTHA) മണിക്കൂറുകളോളം ശനിയുടെ മുഖം ചന്ദ്രന്‍ മറയ്ക്കുന്ന (Moon to occult Saturn) അപൂര്‍വ പ്രതിഭാസത്തിന് (Rare celestial event) ഭൂമി വ്യാഴാഴ്ച പുലര്‍ചെ സാക്ഷ്യം വഹിക്കും. മാനത്ത് ആ വിസ്മയം വീണ്ടും ദൃശ്യമാകുന്നത് (Visibility) 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതുകൊണ്ടുതന്നെ ആ അപൂര്‍വ നിമിഷം കാണാന്‍ കാത്തിരിക്കയാണ് ലോകം.
ദക്ഷിണേന്‍ഡ്യയിലുള്‍പ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഈ ആകാശ വിസ്മയം കാണാം. ചന്ദ്രന്‍ ശനിയുടെ മുന്നിലെത്തി താല്‍കാലികമായി ശനിയെ കാഴ്ചയില്‍ നിന്നും മറയ്ക്കുന്ന പ്രതിഭാസമാണ് ദൃശ്യമാകുന്നത്. നഗ്‌ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണാന്‍ കഴിയുമെങ്കിലും കുറച്ച് കൂടി കൃത്യവും വ്യക്തവുമായ കാഴ്ച ലഭിക്കാന്‍ ചെറിയ ബൈനോകുലറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Moon will occult, or pass in front of, the planet Saturn in the early morning of 25 July, for the southern and eastern parts of India (see map below). For more info: check out our posts!
— IIAstrophysics (@IIABengaluru) July 22, 2024
🌏🌖🪐
🗓️ After midnight of 24/25 July.@IndiaDST @asipoec @doot_iia @CosmosMysuru pic.twitter.com/0KmjwsRbbl
വ്യാഴാഴ്ച പുലര്‍ചെ 1.03 മണിക്ക് ആരംഭിക്കുന്ന പ്രതിഭാസം പുലര്‍ചെ 2.56 വരെ നീണ്ട് നില്‍ക്കുമെന്ന് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് അസ്‌ട്രോഫിസിക്‌സ് പറയുന്നു. പ്രാദേശികമായ സമയവ്യത്യാസങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. നക്ഷത്രം പോലെ തിളക്കമേറിയ ഗ്രഹമായതിനാല്‍ ശനിയെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. പ്രതിഭാസ സമയത്ത് ചന്ദ്രന്‍ ശനിക്ക് തൊട്ടടുത്താവുകയും ചെയ്യും.
കിഴക്കന്‍ ആഫ്രിക, മഡഗാസ്‌കര്‍, ദക്ഷിണേന്‍ഡ്യ, കിഴക്കേയിന്‍ഡ്യ, വടക്കുപടിഞ്ഞാറന്‍ ഇന്‍ഡൊനേഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യയുടെ മിക്ക പ്രദേശങ്ങളും, ചൈന, മംഗോളിയ, എന്നിവിടങ്ങളില്‍ പ്രതിഭാസം ദൃശ്യമാകും. ഇന്‍ഡ്യയില്‍ ബംഗ്ലൂരില്‍ പുലര്‍ചെ 1.03 മണി മുതല്‍ 2.09 മണി വരെയും മുംബൈയില്‍ 1.26 മുതല്‍ 1.49 വരെയും ഭുവനേശ്വറില്‍ 1.30 മുതല്‍ 2.38 വരെയും കൊല്‍കതയില്‍ 1.38 മുതല്‍ 2.46 വരെയും ഗുവാഹത്തിയില്‍ 1.50 മുതല്‍ 2.56 വരെയുമാകും 'ശനിയില്ലാത്ത' ആകാശം ദൃശ്യമാകുക.
പൗര്‍ണമി നാള്‍ കഴിഞ്ഞ് ദിവസങ്ങള്‍ മാത്രമായതിനാല്‍ ചന്ദ്രന്‍ 81 ശതമാനം പ്രഭയോടെ തന്നെ ശനിക്ക് ഇടത് ഭാഗത്തായി താഴെ ആകാശത്തിലാണ് നിലവില്‍ സ്ഥിതി ചെയ്യുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കുംഭരാശിയിലെ നക്ഷത്രങ്ങള്‍ക്ക് സമീപത്തായി ശനിയെയും ചന്ദ്രനെയും കാണാം. ഭൂമിയില്‍ നിന്ന് ഏകദേശം 384,400 കിലോമീറ്ററാണ് ചന്ദ്രനിലേക്കുള്ള അകലം. ശനിയാവട്ടെ 1,340 ദശലക്ഷം കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നതും. കാഴ്ചയുടെ ചില മായാജാലങ്ങളാണ് ഗ്രഹങ്ങളുടെ സംയോജനവും ഗ്രഹണങ്ങളുമെന്ന് വാനനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.