Arrested | 'പശുവിനെ കശാപ്പ് ചെയ്തു'; യു പിയിൽ ബജ്‌റംഗ്ദൾ ജില്ലാ നേതാവടക്കം നാല് പേർ ഗോവധ നിരോധന നിയമപ്രകാരം അറസ്റ്റിൽ; 'ലക്ഷ്യമിട്ടത് മുസ്ലിമായ ആളെയും പൊലീസ് ഉദ്യോഗസ്ഥനെയും കുടുക്കാൻ'
Feb 2, 2024, 10:52 IST
ലക്നൗ: (KVARTHA) ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ ഗോവധ നിരോധന നിയമപ്രകാരം ബജ്‌റംഗ്ദൾ നേതാവ് ഉൾപെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്. മോനു എന്ന സുമിത് ബിഷ്‌ണോയി, രാജീവ് ചൗധരി, രാമൻ ചൗധരി, ഷഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായതെന്ന് മൊറാദാബാദ് എസ്എസ്പി ഹേംരാജ് മീണ പറഞ്ഞു.
സുമിത് ബിഷ്‌ണോയി ബജ്‌റംഗ് ദളിൻ്റെ മൊറാദാബാദ് ജില്ലാ പ്രസിഡന്റാണെന്നും രാജീവ് ചൗധരി ബ്ലോക്ക് തല പ്രവർത്തകനാണെന്നും ഛജ്‌ലത്ത് പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് സത്യേന്ദ്ര ശർമ സ്ഥിരീകരിച്ചു.
പൊലീസ് പറയുന്നത് ഇങ്ങനെ:
'ജനുവരി 16 ന് ഛജലാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൻവാർ പാതയിൽ പശുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങൾ ഉയർന്നിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, പ്രദേശത്ത് സമാനമായ സംഭവം വീണ്ടും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് ബജ്റംഗ്ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷൻ വളയുകയും സംഘർഷം സൃഷ്ട്‌ടിക്കുകയും ചെയ്തു.
രണ്ട് സംഭവങ്ങളും ബജ്റംഗ്ദൾ പ്രവർത്തകരാണ് പൊലീസിനെ അറിയിച്ചത്. കേസ് ഒതുക്കിയതായും പ്രതികളുമായി ഒത്തുകളിച്ചുവെന്നും ആരോപിച്ച് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ ബഹളം സൃഷ്‌ടിച്ചിരുന്നു. ബജ്റംഗ്ദൾ നേതാവ് മോനു വിഷ്‌ണോയിയുടെ നേതൃത്വത്തിലായിരുന്നു ഇത്. തുടർന്ന് എസ്പി ദേഹത് സന്ദീപ് കുമാർ മീണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കേസ് വിശദമായി അന്വേഷിച്ചു.
ശേഷം ചെത്രംപൂർ ഗ്രാമവാസിയായ ഷഹാബുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് യഥാർഥ സംഭവം വെളിപ്പെടുത്തിയത്. പ്രദേശത്തുകാരനായ മഖ്‌സൂദ് എന്നയാളെ അറസ്റ്റ്‌ചെയ്യാനും മൊറാദാബാദ് പൊലീസ് മേധാവിയെ നീക്കാനുമാണ് ഇവര്‍ ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമായി. അറുത്ത പശുവിന്റെ തല കൊണ്ടുവരാന്‍ ഷഹാബുദ്ദീന് മോനു ബിഷ്‌ണോയ് രണ്ടായിരം രൂപ കൊടുത്തിരുന്നു.
പണംകിട്ടിയ ഷഹാബുദ്ദീന്‍ മോഷ്ടിച്ച പശുവിനെ അറുത്ത് മറ്റ് പ്രതികള്‍ക്ക് നല്‍കുകയായിരുന്നു. ശേഷം ഹൈന്ദവ പുണ്യപ്രദേശമായ ഹരിദ്വാറിലേക്കുള്ള തീര്‍ത്ഥയാത്ര കടന്നുപോകുന്ന വഴിയിൽ അവശിഷ്ടങ്ങൾ വെക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷന് തൊട്ടുസമീപത്താണ് പശുവിന്റെ തല കൊണ്ടുവച്ചത്. അവശിഷ്ടങ്ങള്‍ക്ക് സമീപം മഖ്‌സൂദിന്റെ ചിത്രവും ഉണ്ടായിരുന്നു.
മഖ്‌സൂദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായി. പ്രദേശത്തെ ചിലര്‍ക്ക് തന്നോട് ശത്രുതയുള്ളതായി മഖ്‌സൂദ് മൊഴിനല്‍കി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ നെറ്റ് വര്‍ക്കും ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്'.
ഐ.പി.സി 120 ബി, 211, 380, 457, 411 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളുമായി ഒത്തുകളിച്ചെന്ന പരാതിയിൽ ഛജ്‌ലത്ത് പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ നരേന്ദ്ര കുമാറിനെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്നും എസ്എസ്പി അറിയിച്ചു.
Keywords: Moradabad, Bajrang Dal, Crime, Lucknow, Uttar Pradesh, Police, Arrested, Chetrampur, Cow, Haridwar, CCTV Visuals, Mobile, Moradabad Bajrang Dal leader arrested for cow slaughter and hatching conspiracy against police and a Muslim man.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.