കലാമിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; സംസ്ക്കാരം വ്യാഴാഴ്ച രാവിലെ
Jul 29, 2015, 10:29 IST
ഡെല്‍ഹി: (www.kvartha.com 29.07.2015) തിങ്കളാഴ്ച രാത്രി പ്രസംഗത്തിനിടെ കുഴഞ്ഞുവീണുമരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡെല്‍ഹിയില്‍ നിന്നും ജന്മനാടായ തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് കൊണ്ടുപോയി. പാലം വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനയുടെ വിമാനത്തില്‍ മധുരയിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് രാമേശ്വരത്ത് കൊണ്ടുവരുന്നത്.
ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ബുധനാഴ്ച രാവിലെ വരെ ഡെല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ കലാമിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹെലികോപ്ടര്‍ മാര്‍ഗം രാമേശ്വരത്തിന് സമീപത്തെ മണ്ഡപത്തില്‍ മൃതദേഹം എത്തിക്കും.
ഇവിടെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കലാമിന്റെ ഭൗതികശരീരം ഏറ്റുവാങ്ങും. മണ്ഡപം ബസ്റ്റ് സ്റ്റാന്‍ഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവസരമുണ്ടാകും. ഇതിനുശേഷം രാത്രി എട്ടുമണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, സ്പീക്കര്‍ എന്‍.ശക്തന് എന്നിവര്‍ പങ്കെടുക്കും.
തിങ്കളാഴ്ച വൈകിട്ട് 6.55 മണിയോടെ മേഘാലയയിലെ ഷില്ലോങ്ങില്‍ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കലാം വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
Also Read:
വാട്സ് ആപ്പ് വാര്‍ത്താനിര്‍മാതാക്കള്‍ പ്രമുഖ നേതാവിനെ 'കൊന്നു'
Keywords: Mortal remains of former president APJ Abdul Kalam flown to Rameswaram, New Delhi, Helicopter, Chief Minister, Oommen Chandy, Governor, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.