ഡൽഹിയിൽ റോഹിൻഗ്യ ക്യാമ്പുകളും പള്ളിയും ബുൾഡോസർ ഉപയോഗിച്ച് തകർത്തു; പത്ത് മിനിറ്റിൽ യോഗി സർകാർ തച്ചുടച്ചത് കക്കൂസുകളും പൈപുകളും കുളിമുറികളും

 


ന്യൂഡൽഹി: (www.kvartha.com 22.07.2021) താൽക്കാലികമായി കെട്ടിയുയർത്തിയ റോഹിൻഗ്യ  ക്യാമ്പുകളും പള്ളിയും തകർത്ത് യോഗി സർക്കാർ. അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് നിസഹായരായ ഒരു ജനതയ്ക്ക് മേൽ അധികാര വർഗത്തിന്റെ കാടത്തം.വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സർകാർ അധികൃതർ മദൻ പുർ ഖദറിൽ എത്തിയത്. ടർപായും മുളയും ഉപയോഗിച്ച് കെട്ടിയ പള്ളിയും ക്യാമ്പുകളും ഉദ്യോഗസ്ഥർ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. പൈപുകളും കക്കൂസുകളും കുളിമുറികളും പത്ത് മിനിറ്റ് കൊണ്ട് തച്ചുടച്ചു. അഭയാര്ഥികളിൽ ചിലർ പ്രതിഷേധിക്കാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ഏതാനും ആഴ്ചകൾക്ക് മുൻപ് പ്രദേശത്തുണ്ടായ വൻ അഗ്നിബാധയിൽ അഭയാർഥികളുടെ താൽക്കാലിക കുടിലുകൾ അഗ്നിക്കിരയായിരുന്നു. 

ഡൽഹിയിൽ റോഹിൻഗ്യ ക്യാമ്പുകളും പള്ളിയും ബുൾഡോസർ ഉപയോഗിച്ച് തകർത്തു; പത്ത് മിനിറ്റിൽ യോഗി സർകാർ തച്ചുടച്ചത് കക്കൂസുകളും പൈപുകളും കുളിമുറികളും

മ്യാൻമറിലുണ്ടായ  ആഭ്യന്തര കലാപത്തിൽ നിന്നും രക്ഷപെട്ട് വന്ന മുസ്‌ലിം അഭയാര്ഥികളാണ് ഇവിടെ താമസിക്കുന്നത്. ആരാധനയ്ക്കുണ്ടായിരുന്ന ഏക പള്ളിയും നഷ്ടമായതോടെ ഇനി ആരാധിക്കാൻ ഇടമില്ലെന്ന് അഭയാർത്ഥികൾ വേദനയോടെ പറയുന്നു. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ക്യാമ്പ് നിലനിന്നിരുന്നത്. ക്യാമ്പുകൾ തകർക്കാൻ ദൽഹി സർകാരിന്റെ പിന്തുണയുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. 

ഇക്കഴിഞ്ഞ ജൂൺ 13 നാണ് 50 കുടുംബാംഗങ്ങൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ അഗ്നിബാധയുണ്ടായത്. അന്ന് താൽക്കാലികമായി കെട്ടിയ കുടിലുകളെല്ലാം കത്തി നശിച്ചു. മൈൽസ് ടു സ്‌മൈൽ എന്ന സംഘടനയും അതിന്റെ സ്ഥാപകനുമായ ആസിഫ് മുജ്തബ റോഹിൻഗ്യ അഭയാർത്ഥികൾക്കായി സർക്കാരുമായി ചർച്ചകൾ നടത്തി വരുന്നതിനിടയിലാണ് സംഭവം. അനധികൃത ഭൂമി കൈയേറിയെന്ന ആരോപണമാണ് അഭയാർത്ഥികൾക്ക് മേൽ സർക്കാർ ഉന്നയിക്കുന്നത്. 

SUMMARY: On June 13 last month, the camp that hosts more than 50 refugee families living in ramshackle shelters, was destroyed in a massive blaze – the second time the camp had been reduced to ashes since 2018.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia