സാധാരണ ആളുകൾ നല്ല റോഡുകൾക്കോ വെള്ളത്തിനോ വൈദ്യുതിക്കോ വേണ്ടി പോരാടുമ്പോൾ, ഇവിടെ ഒരു ഗ്രാമം പോരാടുന്നത് സമാധാനമായി ഒന്നുറങ്ങാൻ വേണ്ടി
Aug 12, 2021, 16:19 IST
ഹാസൻ: (www.kvartha.com 12.08.2021) ഏകദേശം അഞ്ച് വർഷമായി ഒരു ഗ്രാമത്തിന്റെ മുഴുവൻ ഉറക്കം കെടുത്തുന്ന വിലൻ. പെട്ടെന്ന് കേട്ടാൽ തോന്നും കള്ളന്മാരോ സാമൂഹ്യ വിരുദ്ധരോ ആണെന്ന്. എന്നാൽ അവരാരുമല്ല, കേവലം കൊതുകകളാണ് ഒരു ഗ്രാമത്തിന്റെഉറക്കം കെടുത്തുന്നത്. കൊതുകുശല്യം എല്ലായിടത്തും ഉണ്ടാവുന്നതെല്ലേ എന്ന് ചിന്തിച്ചാലും ഈ ഗ്രാമത്തിൽ ഇവയുടെ ശല്യം കുറച്ച് കൂടുതലാണ്.
ഒരു ചെറിയ ഗ്രാമമാണ് അഡഗുരു. ഏകദേശം 400 വീടുകളാണ് ആ ഗ്രാമത്തിലുള്ളത്. അവരുടെ ആവശ്യം ഇത്രമാത്രമാണ്, രാത്രി കാലങ്ങളിൽ അവർക്ക് സമാധാനമായി ഒന്നുറങ്ങണം. 'ഒരു രാത്രി ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ വേണ്ടി ഞങ്ങൾ നടത്തിയിട്ടുള്ള പ്രതിഷേധങ്ങൾ എത്രയാണെന്നോ? അവിടത്തെ ഒരു നിവാസിയായ രാജേഗൗഡ പറയുന്നു.
ഒരു ചെറിയ ഗ്രാമമാണ് അഡഗുരു. ഏകദേശം 400 വീടുകളാണ് ആ ഗ്രാമത്തിലുള്ളത്. അവരുടെ ആവശ്യം ഇത്രമാത്രമാണ്, രാത്രി കാലങ്ങളിൽ അവർക്ക് സമാധാനമായി ഒന്നുറങ്ങണം. 'ഒരു രാത്രി ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ വേണ്ടി ഞങ്ങൾ നടത്തിയിട്ടുള്ള പ്രതിഷേധങ്ങൾ എത്രയാണെന്നോ? അവിടത്തെ ഒരു നിവാസിയായ രാജേഗൗഡ പറയുന്നു.
ഈ ഗ്രാമത്തിലെ മനുഷ്യർ മാത്രമല്ല, എല്ലാ ജീവികളുടെയും ജീവിതം കൊതുകുകൾ കാരണം ദുരിതപൂർണമാണ്. 24 മണിക്കൂറും ഈ ഗ്രാമത്തിൽ കൊതുകുകളുടെ മൂളിപ്പാട്ടാണ്. രക്തദാഹികളായ ഈ ചെറുപ്രാണികളിൽ നിന്ന് രക്ഷപ്പെടാൻ കന്നുകാലി ഷെഡിൽ പോലും കൊതുകുവലയും ഫാനുകളും കാണാം. ഇതിന്റെ മൂലകാരണമോ 100 ഏകർ വരുന്ന ഒരു തടാകവും.
ഹാസൻ ജില്ലയിലെ എല്ലാ തടാകങ്ങൾക്കും വർഷം മുഴുവനും നല്ല ജലവിതരണം ഉറപ്പാക്കാൻ ഹേമാവതി നദിക്ക് കുറുകെ നിരവധി ചാനലുകൾ നിർമിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ അടുത്തുള്ള പട്ടണമായ ചന്നരായപട്ടണത്തിലെ അഴുക്കുചാലുകളിൽ നിന്നും ശുദ്ധീകരിക്കാത്ത വെള്ളം ചാനലിലൂടെ അഡഗുരു തടാകത്തിലേക്ക് ഒഴുകുന്നു. വെള്ളം വളരെ വൃത്തിഹീനമായതിനാൽ ആളുകളോ കന്നുകാലികളോ തടാകത്തിനരികിലൂടെ കടന്നുപോകാൻ പോലും മടിക്കുന്നു. ദുർഗന്ധം വമിക്കുന്ന തടാകം കൊതുകുകളുടെ പ്രജനന കേന്ദ്രമാണ്.
'എന്റെ ചെറുപ്പകാലം മുതൽ ഞങ്ങൾ ഈ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്, വേറെ എവിടെ പോകും? കൊതുകുവലകൾ, ഫാനുകൾ, റിപലന്റുകൾ എന്നിവയാണ് ഇപ്പോഴുള്ള ഞങ്ങളുടെ ഏക ആശ്രയം. മൃഗങ്ങൾ പോലും ഈ കൊതുകുകടി കൊണ്ട് ബുദ്ധിമുട്ടുന്നു. അതുകാരണം ഞങ്ങൾക്ക് പകുതി കന്നുകാലികളെ വിൽക്കേണ്ടി വന്നു. ഞങ്ങൾ നിസഹായരും ഉറക്കമില്ലാത്തവരുമാണ്' അഡഗുരു നിവാസിയായ ഒരു സ്ത്രീ പറഞ്ഞു.
കൊതുകിനെ തുരത്താൻ തങ്ങൾ ഇനി സമീപിക്കാത്ത ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരുമില്ല എന്നവർ പറയുന്നു. സാധാരണ ആളുകൾ നല്ല റോഡുകൾക്കോ വെള്ളത്തിനോ വൈദ്യുതിക്കോ വേണ്ടി പോരാടുമ്പോൾ, ഇവിടത്തുകാർ സമാധാനമായി ഒന്നുറങ്ങാൻ വേണ്ടിയാണ് സമരം ചെയ്യുന്നത്.
Keywords: News, Karnataka, National, India, Mosquito Apocalypse, Bloodsuckers, Village, Mosquito Apocalypse? A Karnataka Village's Daily Battle With the Tiny Bloodsuckers.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.