ഇവര്‍ ഇക്കാര്യത്തില്‍ 'മാതൃകാ' കുടുംബം; പെണ്‍വാണിഭം നടത്തി വന്ന അമ്മയും മക്കളും പിടിയില്‍

 


മുംബൈ: (www.kvartha.com 20.08.2015) പ്രണയം നടിച്ച് വലയിലാക്കുന്ന പെണ്‍കുട്ടികളെ ഇടപാടുകാര്‍ക്ക് നല്‍കിവരുന്ന അമ്മയും രണ്ടു മക്കളും പിടിയില്‍. മുംബൈയ്ക്കുസമീപം വാഷിയിലാണ് സംഭവം. ഇരുപത്തിരണ്ടുകാരനായ ശിവന്‍ കലാവത്,സഹോദരി അര്‍ച്ചന, അമ്മ സീത എന്നിവരാണ് പെണ്‍വാണിഭത്തിന് പിടിയിലായത്. സംഘത്തിലുള്‍പ്പെട്ട മറ്റുമൂന്നുപേര്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

പ്രായപൂര്‍ത്തിയാകാത്ത  പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കിയാണ് ഇവര്‍ പെണ്‍വാണിഭം നടത്തിവന്നിരുന്നത്. ശിവനാണ് പെണ്‍കുട്ടികളെ കേന്ദ്രത്തില്‍ എത്തിക്കുന്നത്.  പ്രണയംനടിച്ച്  വലയിലാക്കുന്ന  പെണ്‍കുട്ടികളെ ഇയാള്‍ നഗരം  കാണിച്ചുകൊടുക്കാമെന്ന്  പറഞ്ഞ് തങ്ങളുടെ സങ്കേതത്തിലെത്തിക്കുകയാണ് പതിവ്. സങ്കേതത്തിലെത്തുന്ന പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത് ശിവന്‍ തന്നെയാണ് . പിന്നീടാണ് ഇടപാടുകാര്‍ക്ക് നല്‍കുന്നത്. വന്‍തുകയാണ് ഇവര്‍ ഇടപാടുകാരില്‍ നിന്നും വാങ്ങിയിരുന്നത്. ഇംഗിതത്തിന് വഴങ്ങാത്ത പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല ദിവസങ്ങളോളം  പട്ടിണിക്കിടുകയും  ചെയ്യും. ഇവരുടെ  കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞദിവസം രക്ഷപ്പെട്ട  പെണ്‍കുട്ടി  നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ്  മൂവരും പിടിയിലായത്. റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപെണ്‍കുട്ടികളെ പോലീസ്  രക്ഷപ്പെടുത്തി.

ഓട്ടോറിക്ഷാ ഡ്രൈവറുടെ  സഹായത്തോടെയാണ് പെണ്‍കുട്ടി പോലീസിനെ വിവരം  അറിയിച്ചത്. നഗരം കാണിച്ചുകൊടുക്കാമെന്നുപറഞ്ഞ് നാലുമാസംമുമ്പാണ്  ഈ  പെണ്‍കുട്ടിയെ  ശിവന്‍  കൊണ്ടുവന്നത്.  തന്നെ നിരവധിപേര്‍ക്ക്  കാഴ്ചവച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി  പോലീസിന്  മൊഴിനല്‍കിയിട്ടുണ്ട്.

 സംഭവത്തെക്കുറിച്ച്  പോലീസ്  കൂടുതല്‍  അന്വേഷണം  ആരംഭിച്ചു. സങ്കേതത്തില്‍ നിന്നും പോലീസ് രക്ഷപ്പെടുത്തിയ  പെണ്‍കുട്ടികളുടെ  രക്ഷിതാക്കളെ  കണ്ടെത്താനുള്ള  ശ്രമവും  തുടങ്ങിയിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia