ഇന്ത്യയെ ക്രിസ്തീയവല്‍ക്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു മദര്‍ തെരേസ: ബിജെപി എം.പി യോഗി ആദിത്യനാഥ്
Jun 21, 2016, 23:31 IST
ഗോരഖ്പൂര്‍: (www.kvartha.com 21.06.2016) സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാര ജേതാവായിരുന്ന, അന്തരിച്ച മദര്‍ തെരേസ ഇന്ത്യയെ ക്രിസ്തീയവല്‍ക്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ബിജെപി എം.പി യോഗി ആദിത്യനാഥ്.
ഇന്ത്യയെ ക്രിസ്തീയവല്‍ക്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു തെരേസ. ഈ ക്രിസ്ത്രീയവല്‍ക്കരണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വിഘടീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കാരണമായി. അരുണാചല്‍ പ്രദേശ്, ത്രിപുര, മേഘാലയ, നാഗാലാന്റ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിന് വേദിയായി യോഗി ആദിത്യനാഥ് പറഞ്ഞു.
യുപിയില്‍ രാമകഥ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. നിങ്ങള്‍ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെ കുറിച്ച് അറിയില്ല. അവിടുത്തെ യഥാര്‍ത്ഥ സാഹചര്യം മനസിലാക്കാന്‍ അവിടം നിങ്ങള്‍ സന്ദര്‍ശിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.
2015ല്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതും സമാനമായ പ്രസ്താവന നടത്തിയതിന് വിവാദമായിരുന്നു. ദരിദ്രരേയും പാവപ്പെട്ടവരേയും കേന്ദ്രീകരിച്ച് മദര്‍ തെരേസ നടത്തിയ സേവനങ്ങള്‍ അവരെ ക്രിസ്തീയ മതത്തിലേയ്ക്ക് മാറ്റാനായിരുന്നുവെന്നാണ് അന്ന് ഭഗവത് പ്രസ്താവിച്ചത്.
SUMMARY: In a controversial remark, BJP MP Yogi Adityanath has said Nobel Laureate Mother Teresa was part of a “conspiracy for Christianisation of India”.
Keywords: Controversial remark, BJP, MP, Yogi Adityanath, Nobel Laureate, Mother Teresa, Conspiracy, Christianisation, India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.