പൂര്‍ണഗര്‍ഭിണിയായ കോവിഡ് ബാധിതയായ യുവതിക്ക് ചികിത്സ നിഷേധിച്ചത് 7 ആശുപത്രികള്‍; ഒടുവില്‍ കന്നിപ്രസവത്തില്‍ 3 കുഞ്ഞുങ്ങള്‍; നവജാത ശിശുക്കള്‍ക്ക് രോഗബാധയില്ല; അത്ഭുതം മാറാതെ അസാധാരണ നിമിഷങ്ങളിലൂടെ കടന്നുപോയ യുവതിയും കുടുംബവും; ഒപ്പം ചികിത്സിച്ച ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും ഇവര്‍ നന്ദി പറയുന്നു
May 10, 2020, 13:39 IST
മുംബൈ: (www.kvartha.com 10.05.2020) പൂര്‍ണഗര്‍ഭിണിയായ കോവിഡ് ബാധിതയായ യുവതിക്ക് ചികിത്സ നിഷേധിച്ചത് ഏഴ് ആശുപത്രികള്‍. ഒടുവില്‍ കന്നിപ്രസവത്തില്‍ പിറന്നത് മൂന്നു കുഞ്ഞുങ്ങള്‍. ദൈവ കൃപയാല്‍ നവജാത ശിശുക്കള്‍ക്ക് രോഗബാധയില്ല. അത്ഭുതം മാറാതെ അസാധാരണ നിമിഷങ്ങളിലൂടെ കടന്നുപോയ യുവതിയും കുടുംബവും. ഒപ്പം ചികിത്സിച്ച ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും ഇവര്‍ നന്ദി പറയുന്നു.
മാസ്കും കയ്യുറയും ധരിച്ച് തന്റെ മൂന്നു കുഞ്ഞുങ്ങളെ വാത്സല്യത്തോടെ പാലൂട്ടുന്ന അമ്മയുടെ സംതൃപ്തമായ കണ്ണുകളാണ് ഇപ്പോള്‍ കാണാന്‍ കഴിയുക. കോവിഡ് രോഗിയായ താന്‍ നിറവയറുമായി അലഞ്ഞതിനൊടുവില്‍ ഒരാശുപത്രിയില്‍ പ്രവേശനം കിട്ടിയതും രോഗമില്ലാത്ത മൂന്നു മക്കളെ പ്രസവിച്ചതും എല്ലാം ഒരു മഹാത്ഭുതമെന്നു പറയുകയാണു പ്രകാശം നിറഞ്ഞ ആ അമ്മയുടെ കണ്ണുകള്‍.
പ്രസവമടുത്തിരിക്കെ കോവിഡ് സ്ഥിരീകരിച്ചതോടെ അതുവരെ ശുശ്രൂഷിച്ചിരുന്ന സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ ഏഴു ആശുപത്രികള്‍ കയ്യൊഴിഞ്ഞ യുവതിയാണ് മുംബൈയിലെ നായര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മൂന്നു കുഞ്ഞുകള്‍ക്ക് ജന്മം നല്‍കിയത്. അലച്ചിലിന്റെ ആ ഭാഗ്യം കെട്ട ആഴ്ചയില്‍ അവരും കുടുംബവും അനുഭവിച്ച മനഃപ്രയാസം മുഴുവന്‍ മാറ്റാനെന്ന പോലെയായി സിസേറിയനിലൂടെ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെയും ഒരു പെണ്‍കുഞ്ഞിന്റെയും പിറവി. മൂവര്‍ക്കും രണ്ടു കിലോഗ്രാം വീതം തൂക്കമുണ്ട്.
അസാധാരണ നിമിഷങ്ങളിലൂടെ കടന്നുപോയ യുവതിക്കും കുടുംബത്തിനും ഇപ്പോഴും അത്ഭുതം മാറിയിട്ടില്ലെന്നും തങ്ങള്‍ക്കും ഇതു സന്തോഷവേളയാണെന്നും നായര്‍ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ഗണേഷ് ഷിന്‍ഡെ പറഞ്ഞു. കോവിഡ് പോസിറ്റീവായ 40 സ്ത്രീകളാണു മുംബൈ കോര്‍പറേഷനു കീഴിലുള്ള നായര്‍ ആശുപത്രിയില്‍ ഇതുവരെ പ്രസവിച്ചത്. ഇതില്‍ ഒരു കുഞ്ഞിനു പോലും കോവിഡില്ല.
Keywords: Mother's day: Denied treatment by 7 hospitals, coronavirus positive woman gives birth to triplets, Mumbai, News, Pregnant Woman, Hospital, Treatment, Child, Family, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.