കൊവിഡ്-19; മുലപ്പാലിന്റെ പ്രതിരോധശേഷിയില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് രോഗമുക്തി നേടി
Apr 27, 2020, 16:45 IST
ലഖ്‌നൗ: (www.kvartha.com 27.04.2020) കൊറോണ വൈറസിനെ പൊരുതി തോല്‍പിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഈ അമ്മയും കുഞ്ഞും. ഏപ്രില്‍ 12-നാണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുപ്പതുകാരിയായ അമ്മ യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. കുഞ്ഞിന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ്-19 ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം അമ്മയെ വൈറസ് ബാധിച്ചിരുന്നുമില്ല.
പിന്നീട് കുഞ്ഞില്‍നിന്ന് അമ്മയ്ക്ക് അസുഖം ബാധിക്കാതിരിക്കാനായി ഡോക്ടര്‍മാരുടെ ശ്രമം മുഴുവനും. കുട്ടിയെ ഉടന്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നു മാസം മാത്രം പ്രായമുള്ളതിനാല്‍ അമ്മയെയും ആവശ്യമായ മുന്‍കരുതല്‍ നടപടികളോടെ ഒപ്പം നിര്‍ത്തി.
'ഡോക്ടര്‍മാര്‍ നേരിട്ട പ്രധാന വെല്ലുവിളി കുഞ്ഞില്‍നിന്ന് അമ്മയ്ക്ക് അസുഖം ബാധിക്കാതെ നോക്കുക എന്നുള്ളതായിരുന്നു. കുഞ്ഞിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എല്ലാ മുന്‍കരുതലുകളുമെടുത്ത് അമ്മ കുഞ്ഞിനെ പരിചരിച്ചു. കുഞ്ഞിന് പനിയല്ലാതെ ഗുരുതരമായ സങ്കീര്‍ണതകളൊന്നും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ പാരസെറ്റമോള്‍ നല്‍കിയിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ സ്വയം പ്രതിരോധശേഷി വര്‍ധിച്ചതിനെ തുടര്‍ന്ന് മറ്റു മരുന്നുകളില്ലാതെ കുഞ്ഞ് സുഖം പ്രാപിച്ചു.' ബിആര്‍ഡി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗണേഷ് കുമാര്‍ പറയുന്നു.
കുഞ്ഞിന്റെ അസുഖം ഭേദമായതോടെ ശനിയും ഞായറും വീണ്ടും ഇവരുടെ സാംപിള്‍ പരിശോധനക്കെടുത്തു. രണ്ടു പരിശോധനയിലും നെഗറ്റീവാണ് എന്ന് കണ്ടതോടെ ഇവരെ ഞായറാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ഡ് ചെയ്തു. വീട്ടിലെത്തിയാലും പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ക്ക് കൃത്യമായി പറഞ്ഞു കൊടുത്തു.
Keywords: News, National, India, Lucknow, Baby, Mother, Hospital, COVID19, Mother's milk boosted self immunity, 3 month old win Covid 19 battle
പിന്നീട് കുഞ്ഞില്‍നിന്ന് അമ്മയ്ക്ക് അസുഖം ബാധിക്കാതിരിക്കാനായി ഡോക്ടര്‍മാരുടെ ശ്രമം മുഴുവനും. കുട്ടിയെ ഉടന്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നു മാസം മാത്രം പ്രായമുള്ളതിനാല്‍ അമ്മയെയും ആവശ്യമായ മുന്‍കരുതല്‍ നടപടികളോടെ ഒപ്പം നിര്‍ത്തി.
'ഡോക്ടര്‍മാര്‍ നേരിട്ട പ്രധാന വെല്ലുവിളി കുഞ്ഞില്‍നിന്ന് അമ്മയ്ക്ക് അസുഖം ബാധിക്കാതെ നോക്കുക എന്നുള്ളതായിരുന്നു. കുഞ്ഞിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. എല്ലാ മുന്‍കരുതലുകളുമെടുത്ത് അമ്മ കുഞ്ഞിനെ പരിചരിച്ചു. കുഞ്ഞിന് പനിയല്ലാതെ ഗുരുതരമായ സങ്കീര്‍ണതകളൊന്നും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ പാരസെറ്റമോള്‍ നല്‍കിയിരുന്നു. മുലപ്പാല്‍ കുടിക്കുന്നതിലൂടെ സ്വയം പ്രതിരോധശേഷി വര്‍ധിച്ചതിനെ തുടര്‍ന്ന് മറ്റു മരുന്നുകളില്ലാതെ കുഞ്ഞ് സുഖം പ്രാപിച്ചു.' ബിആര്‍ഡി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗണേഷ് കുമാര്‍ പറയുന്നു.
കുഞ്ഞിന്റെ അസുഖം ഭേദമായതോടെ ശനിയും ഞായറും വീണ്ടും ഇവരുടെ സാംപിള്‍ പരിശോധനക്കെടുത്തു. രണ്ടു പരിശോധനയിലും നെഗറ്റീവാണ് എന്ന് കണ്ടതോടെ ഇവരെ ഞായറാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ഡ് ചെയ്തു. വീട്ടിലെത്തിയാലും പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ ഇവര്‍ക്ക് കൃത്യമായി പറഞ്ഞു കൊടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.