മുംബൈ: (www.kvartha.com 13.06.2016) മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാഷ്ട്രീയ ജീവിതം പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ദി ആക്സിഡന്റൽ പി എം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഏറെ വിവാദമായ സഞ്ജയ് ബാറുവിന്റെ പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ തയ്യാറാക്കുന്നത്. 2017 അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകുമെന്ന് പോലും കരുതാത്ത ഒരാൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആവുകയെന്ന അവിശ്വസനീയ കാര്യമാണ് മൻമോഹൻ സിംഗിന്റെ ജീവിതത്തിൽ നടന്നത്. ഇതാണ് സിനിമയുടെ ജീവനും. പ്രധാനമന്ത്രി ആവുന്നതിന് തൊട്ടുതലേദിവസംപോലും ഇതേക്കുറിച്ച് മൻമോഹന് അറിയില്ലായിരുന്നുവെന്ന് സഞ്ജയ് ബാറുവിന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 30ന് ടീസർ പുറത്തിറക്കും. ഇതേസമയം, കോൺഗ്രസ് പാർട്ടിയിൽ നിന്ന് ചിത്രത്തിനെതിരെ എതിർപ്പ് ഉയരുമെന്നാണ് സൂചന. പ്രത്യേകിച്ചും മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ശവസംസ്കാരം ഡൽഹിയിൽ നടത്തുന്നതിനെ സോണിയ ഗാന്ധി എതിർത്തിരുന്നു. തുടർന്ന് ഹൈദരാബാദിലാണ് സംസ്കാര ചടങ്ങ് നടത്തിയത്. ഇത്തരം കാര്യങ്ങൾ സിനിമയിൽ ചിത്രീകരിച്ചാൽ കോൺഗ്രസിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് നേതാക്കൾ കരുതുന്നു.
മനോജ് ബാജ്പേയ് സഞ്ജയ് ബാറുവിന്റെ വേഷത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. സുനിൽ ബോറയാണ് ചിത്രം നിർമിക്കുന്നത്.
SUMMARY: NEW DELHI: "It takes years of labour and exemplary political acumen to even dream of heading a state. But this is the story of a man who possessed neither, and yet went on to become a prime minister. A man, who was unaware even a day before his anointment, that he will be PM of world's largest democracy."
Keywords: NEW DELHI, Labour, Exemplary political acumen, Dream, Heading a state, Story, Possessed, Become, Prime Minister, Unaware, Anointment, World's largest democracy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.