ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക മരണം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം; ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി അന്വേഷണ റിപോര്‍ട്

 



ന്യൂഡെല്‍ഹി: (www.kvartha.com 14.12.2021) ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും മരിച്ച സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന്
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്. വെറും അപകടമല്ല നടന്നതെന്നും സംഭവത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും അന്വേഷണ റിപോര്‍ട് പറയുന്നു. ഇതോടെ കേന്ദ്ര മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രക്ക് കുരുക്ക് മുറുകുകയാണ്.

പ്രത്യേക അന്വേഷണ സമിതിയുടെ ആദ്യഘട്ട അന്വേഷണത്തില്‍ ലഖിംപൂര്‍ ഖേരിയിലേത് അപകടമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയിരുന്നു. എന്നാല്‍, വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുകയും കര്‍ശനമായ അന്വേഷണം വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണം നടത്തുകയും റിപോര്‍ട് ലഖിംപൂര്‍ ഖേരി സിജെഎം കോടതിയില്‍ സമര്‍പിക്കുകയും ചെയ്തിരിക്കുന്നത്. 

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക മരണം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം; ആശിഷ് മിശ്രക്ക് കുരുക്ക് മുറുക്കി അന്വേഷണ റിപോര്‍ട്


കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പെടെ 13 പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിദ്യാറാം ദിവാകറാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വമാണ് കൊലപാതകം നടത്തിയത്. അതിനാല്‍ നിലവില്‍ അലക്ഷ്യമായി പൊതുനിരത്തില്‍ വാഹനം ഓടിച്ചതിന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ 279 ആം വകുപ്പ് പ്രകാരം ചുമത്തിയത് ഉള്‍പെടെയുള്ള മൂന്ന് കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ഥിച്ചു.

അതിനിടെ, ആശിഷ് മിശ്ര ഉള്‍പെടെയുള്ള പ്രതികള്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം യുപി പൊലീസിന് ഹൈകോടതി അനുവദിച്ചിട്ടുണ്ട്.

Keywords:  News, National, India, New Delhi, Death, Investigates, Farmers, Mowing Down of Farmers at Lakhimpur a 'Planned Conspiracy', Says SIT
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia