Bizzare Marriage | റീലുകള്‍ കണ്ട് കടുത്ത പ്രണയം; ഒടുവില്‍ പ്രേമം മൂത്ത് 80 കാരനെ വിവാഹം ചെയ്ത് 34 കാരി

 


ന്യൂഡെല്‍ഹി: (KVARTHA) പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പറയാറില്ലേ? പല പ്രണയിനികളുടെ കാര്യത്തിലും അത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അത്തരമൊരു സംഭവമാണ് മധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലെ മഗാരിയ ഗ്രാമത്തില്‍ നടന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സ് കണ്ട് 80-കാരനോട് കടുത്ത പ്രണയം തോന്നിയ 34 കാരി അദ്ദേഹത്തെ വിവാഹം കഴിച്ചിരിക്കുകയാണ്. ബാലുറാം ആണ് തന്റെ പേരക്കുട്ടിയുടെ പ്രായമുള്ള ഷീലയെന്ന യുവതിയെ വിവാഹം കഴിച്ച ആ ഹീറോ.

Bizzare Marriage | റീലുകള്‍ കണ്ട് കടുത്ത പ്രണയം; ഒടുവില്‍ പ്രേമം മൂത്ത് 80 കാരനെ വിവാഹം ചെയ്ത് 34 കാരി
 

ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ബാലുറാം. അദ്ദേഹത്തിന്റെ റീലുകള്‍ കണ്ട് പ്രണയം തോന്നിയ ഷീല ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുകയും മെസേജ് അയക്കാന്‍ തുടങ്ങുകയും ചെയ്തു. പതുക്കെ സൗഹൃദത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയും അത് വിവാഹത്തില്‍ എത്തുകയുമായിരുന്നു.

സുഹൃത്ത് വിഷ്ണു ഗുജ്ജറിന്റെ സഹായത്തോടെയാണ് ഒരുപാട് തമാശ കലര്‍ന്ന റീലുകള്‍ ബാലുറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുള്ളത്. ഈ റീലുകളില്‍ ആകൃഷ്ടയായ ഷീല ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു. വൈകാതെ ഇരുവരും ചാറ്റിങ് തുടങ്ങി. ബാലുറാമിന് വേണ്ടി വിഷ്ണുവാണ് കാര്യങ്ങളെല്ലാം ടൈപ് ചെയ്ത് കൊടുത്തത്. ഫോണില്‍ ടൈപ് ചെയ്യാനൊന്നും ബാലുറാമിന് അറിയില്ലായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. ആദ്യം രെജിസ്റ്റര്‍ വിവാഹം ചെയ്ത ഇരുവരും അടുത്തുള്ള ക്ഷേത്രത്തില്‍വെച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹിതരായി.

നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് ബാലുറാം താമസിക്കുന്ന മഗാരിയ. രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം കടുത്ത വിഷാദരോഗിയായിരുന്നു. അസുഖം ബാധിച്ച് ഭാര്യ മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിച്ചു. മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉണ്ടെങ്കിലും എല്ലാവരും വിവാഹിതരായശേഷം മാറിത്താമസിക്കുകയാണ്.

ഇതിനിടെ കടബാധ്യത കൂടി വരികയും ബാലുറാം മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. ആ ഗ്രാമത്തിലെ ചായക്കടയില്‍ ജോലി ചെയ്തിരുന്ന വിഷ്ണു ഗുജ്ജര്‍ ആണ് ഈ സമയത്ത് ബാലുറാമിനെ ചേര്‍ത്തുപിടിച്ചത്. ബാലുറാമിനെ പഴയതുപോലെ ഉഷാറാക്കാന്‍ വിഷ്ണു ഇന്‍സ്റ്റഗ്രാം അകൗണ്ടുണ്ടാക്കുകയും ബാലുറാമിന്റെ തമാശ റീലുകള്‍ അതില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ഇവയെല്ലാം വൈറലായി. ഇതോടെ ഇരുവരും ചേര്‍ന്ന് നിരവധി റീലുകള്‍ ഉണ്ടാക്കി പോസ്റ്റ് ചെയ്തു. ഗ്രാമത്തിലും ബാലുറാം ചര്‍ചയായി.

'ബാലു ബാ' എന്ന പേരില്‍ അയല്‍ ഗ്രാമങ്ങളിലും അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. നിലവില്‍ 33,000 പേരാണ് ബാലുറാമിനെ ഫോളോ ചെയ്യുന്നത്. ഇതോട വിഷാദരോഗത്തില്‍ നിന്ന് പൂര്‍ണമായി പുറത്തുകടക്കാന്‍ ബാലുറാമിന് കഴിഞ്ഞു. ഷീല കൂടി ജീവിതത്തില്‍ എത്തിയതോടെ താന്‍ ഡബിള്‍ ഹാപിയായിരിക്കയാണെന്ന് ബാലുറാം പറയുന്നു.

Keywords: MP: 80-Year-Old Man Ties Knot With 34-Year-Old Bride After Social Media Romance, New Delhi, News, Social Media Romance, Marriage, Reels, Instagram, Balu Ram, Sheela, Chatting, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia