പനാജി: ശ്രീരാമസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഗോവയില്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം ശാന്താറാം നായക് ആവശ്യപ്പെട്ടു. ഉത്തര കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് തുടക്കമിട്ടത് ശ്രീരാമസേനയുടെ നടപടി മൂലമാണ്. ബീജാപൂര്‍ ജില്ലയിലെ ഒരു താലൂക്ക് ഓഫീസില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയാണ് ശ്രീരാമസേന വര്‍ഗീയ ലഹള ഇളക്കിവിട്ടത്. ഇതിന് നേതൃത്വം നല്‍കിയത് പ്രമോദ് മുത്തലിക്കാണെന്നും ശാന്താറാം നായക് പറഞ്ഞു.
ഗോവയില്‍ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ പരിക്കറാണ് ശ്രീരാമസേനയെ വരവേല്‍ക്കുന്നത്. ബി.ജെ.പി സര്‍ക്കാറിന്റെ ഒത്താശയോടെയാണ് സേനയുടെ പുതിയ യൂണിറ്റ് സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്നതെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു. ശ്രീരാമസേനയുടെ ഗോവയിലേക്കുള്ള പ്രവേശനം സംസ്ഥാനത്തെ സമാധാനം തകര്‍ക്കുമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഗോവയില്‍ ഹിന്ദുകണ്‍വെന്‍ഷനില്‍ വെച്ചാണ് ശ്രീരാമസേനയുടെ പുതിയ യൂണിറ്റ് സംസ്ഥാനത്ത് ആരംഭിക്കുമെന്ന് പ്രമോദ് മുത്തലിക്ക് പ്രഖ്യാപിച്ചത്. ഗോവയിലെ പബ്ബുകളും ബാറുകളും അനാശാസ്യകേന്ദ്രങ്ങളാണെന്നും ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കുമെന്നും മുത്തലിക്ക് ഭീഷണിപ്പെടുത്തിയിരുന്നു.

Keywords: Goa, Congress, BJP, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.