Kamal Nath | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം; 'രാജ്യസഭാ സീറ്റ് വാഗ് ദാനം ചെയ്തു'
Feb 11, 2024, 12:34 IST
ന്യൂഡെല്‍ഹി: (KVARTHA) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തം. ബിജെപി നേതൃത്വവുമായി കമല്‍നാഥ് ചര്‍ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ടു ചെയ്തു. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുള്ള കമല്‍ നാഥ് ബി ജെ പിയിലേക്ക് പോയാല്‍ അത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തു കനത്ത തിരിച്ചടിയാകും നല്‍കുന്നത്.
Keywords: MP: Senior Congress Leaders Kamal Nath, MP Vivek Tanka Set To Join BJP Ahead Of Lok Sabha Polls?, New Delhi, News, Senior Congress Leaders Kamal Nath, MP Vivek Tanka, BJP, Politics, Lok Sabha, Meeting, Media, Report, National News.
കമല്‍നാഥിനു രാജ്യസഭാ സീറ്റും മകന്‍ നകുല്‍ നാഥിനു ലോക്‌സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്‌തെന്നാണു ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനു 13നു കോണ്‍ഗ്രസ് എംഎല്‍എമാരെ കമല്‍നാഥ് അത്താഴ വിരുന്നിനു ക്ഷണിച്ചതായും റിപോര്‍ടുണ്ട്.
രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു കമല്‍നാഥ് സോണിയഗാന്ധിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ഹൈകമാന്‍ഡിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ലെന്നാണു സൂചന. ഇതോടെയാണ് പാര്‍ടി മാറാനുള്ള നീക്കം കമല്‍ നാഥില്‍ നിന്നും ഉണ്ടാകുന്നത്. മാത്രമല്ല, മുന്‍ ലോക്‌സഭാ സ്പീകര്‍ സുമിത്ര മഹാജന്‍ കമല്‍നാഥിനെ ബിജെപിയിലേക്ക് ക്ഷണിച്ചു രംഗത്തെത്തിയതും ചര്‍ചകളുടെ ആക്കം കൂട്ടിയിട്ടുണ്ട്.
ചിന്ദ് വാരയില്‍ കമല്‍നാഥിന്റെ മകന്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരുമായി ഇദ്ദഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കമല്‍നാഥിന്റെയടക്കം പാര്‍ടി പ്രവേശനം കൂടിക്കാഴ്ചയില്‍ വിഷയമായെന്നാണു സൂചന. രാജ്യസഭാ എംപി വിവേക് തന്‍ഖയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ഉയരുന്നുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.