ക്ഷേത്രദുരന്തം: ട്രാക്ടര്‍ ഉടമകളില്‍ നിന്നും പോലീസുകാര്‍ കൈക്കൂലി വാങ്ങിയെന്ന് മാക്കന്‍
Oct 15, 2013, 06:36 IST
ന്യൂഡല്‍ഹി: മദ്ധ്യപ്രദേശ് ക്ഷേത്ര ദുരന്തത്തിന് കാരണക്കാര്‍ അഴിമതിക്കാരായ പോലീസുകാരാണെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. ദാട്ടിയ ജില്ലയിലെ രതന്‍ഗഡ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 115 പേരാണ് കൊല്ലപ്പെട്ടത്.
വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്ക് പ്രവേശിക്കാന്‍ ട്രാക്ടര്‍ ഉടമകളില്‍ നിന്നും പോലീസുകാര്‍ 200 രൂപ വീതം കൈക്കൂലി വാങ്ങിയതായി അജയ് മാക്കന്‍ ആരോപിച്ചു. ക്ഷേത്രത്തില്‍ നടന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് ആയിരക്കണക്കിന് തീര്‍ത്ഥാടകരെ എത്തിച്ചിരുന്നത് ട്രാക്ടറുകളിലാണ്.
ജനത്തിരക്കേറിയ സ്ഥലങ്ങളിലേയ്ക്ക് ട്രാക്ടറുകള്‍ പ്രവേശിച്ചതാണ് അപകടമുണ്ടാക്കിയത്. മദ്ധ്യപ്രദേശ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മനുഷ്യനിര്‍മ്മിത ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാനാകില്ലെന്നും മാക്കന്‍ പറഞ്ഞു.
ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെക്കണമെന്നും മാക്കന്‍ ആവശ്യപ്പെട്ടു.
SUMMARY: New Delhi: Congress media cell chief Ajay Maken today blamed corrupt policemen in Madhya Pradesh for causing the stampede at Ratangarh temple in Datia district, which took a toll of 115 lives.
Keywords: National news, Ratangarh Temple stampede, Datia District, Durga temple, Sindh river, Madhya Pradesh, Shivraj Singh Chauhan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.