വനിതാ ക്രിക്കറ്റ് താരത്തിനു നേരെ പീഡനശ്രമം; അസോസിയേഷന് ഭാരവാഹി രാജിവെച്ചു
Nov 29, 2013, 09:55 IST
ഭോപ്പാല്‍: ഭോപ്പാലില്‍ 19 കാരിയായ ക്രിക്കറ്റ് താരത്തിനുനേരെ പീഡനശ്രമം. പീഡനത്തെ തുടര്‍ന്ന് മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി അല്‍പേഷ് ഷാ തല്‍സ്ഥാനം രാജിവെക്കുകയും സംഭവത്തില്‍ ഖേദംപ്രകടിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന് നാലംഗസമിതിയെ നിയോഗിച്ചു.
പെണ്‍കുട്ടിയെ സ്വന്തം ക്യാബിനിലേക്ക് വിളിപ്പിച്ച ഷാ അവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മത്സരത്തിനിറങ്ങുന്ന പെണ്‍കുട്ടി അനുഗ്രഹത്തിനായി ഷായുടെ കാല് തൊട്ടു വന്ദിക്കുമ്പോഴാണ് പീഡനശ്രമം ഉണ്ടായത്.
ഉടന്‍തന്നെ ക്യാബിനില്‍നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി പിതാവിനെ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. ക്രിക്കറ്റ് അസോസിയേഷന് ജീവനക്കാരനായ പിതാവ് അസോസിയേഷന് പ്രസിഡന്റ് ഡോ.എം.കെ. ഭാര്‍ഗവയെ വിളിച്ച് മകള്‍ക്കു നേരെയുണ്ടായ പീഡന ശ്രമത്തെ കുറിച്ച് പറയുകയും ഷായ്ക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം സംഭവത്തില്‍ തനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പെണ്‍കുട്ടിയുടെ ക്രിക്കറ്റ് ജീവിതം തകര്‍ക്കുമെന്ന് ഷാ ഭീഷണിപ്പെടുത്തിയതായും പിതാവിന്റെ പരാതിയില്‍ ആരോപിക്കുന്നു.
ക്രിക്കറ്റ് അസോസിയേഷനും ഇടപെട്ടതോടെ സംഭവം നടന്ന വൈകുന്നേരം തന്നെ ഷാ പെണ്‍കുട്ടിയോട് മാപ്പു പറഞ്ഞെങ്കിലും പെണ്‍കുട്ടിയും പിതാവും പരാതിയുമായി മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഷാ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു. അതേസമയം തെറ്റിദ്ധാരണയുടെ പേരിലാണ് പെണ്‍കുട്ടി തനിക്കെതിരെ പരാതി നല്‍കിയതെന്നാണ് ഷാ നല്കിയ വിശദീകരണം. തുടക്കത്തില്‍ ക്രിക്കറ്റ് അസോസിയേഷന് സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായപ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അന്വേഷണത്തിന് നാലംഗ സമിതിയെയാണ് അസോസിയേഷന് നിയോഗിച്ചിരിക്കുന്നത്. പ്രസിഡന്റ് ഡോ.ഭാര്‍ഗവയ്ക്കു പുറമെ ബി.സി.സി.ഐ മുന്‍ സെക്രട്ടറി സഞ്ജയ് ജഗദലെയും സംഘത്തിലുണ്ട്.
അന്വേഷണ സംഘം ഷായുടെ മൊഴിയെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കനത്ത സുരക്ഷ; മോക്ക് നടത്തി

Keywords: Women cricketer, Bhoppal, Molestation, Girl, Complaint, Accused, Father, Threatened, Resigned, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.