MS Dhoni | ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് മഹേന്ദ്ര സിങ് ധോണി ഹൈകോടതിൽ; എന്താണ് കേസ്? വിശദമായറിയാം

 


ചെന്നൈ: (www.kvartha.com) 2014ലെ ഐപിഎൽ ഒത്തുകളി കേസിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ മഹേന്ദ്ര സിംഗ് ധോണി മദ്രാസ് ഹൈകോടതിയെ സമീപിച്ചു. കേസിൽ സുപ്രീം കോടതിക്കും ചില മുതിർന്ന അഭിഭാഷകർക്കുമെതിരായ പരാമർശത്തിൽ ഐപിഎസ് ഓഫീസർ ജി സമ്പത്ത് കുമാറിനെതിരെ കോടതി അലക്ഷ്യ നടപടിയെടുണമെന്നാണ് ധോണിയുടെ ആവശ്യം. ഒത്തുകളിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് അന്നത്തെ പൊലീസ് ഇൻസ്‌പെക്ടർ ജനറലായിരുന്നു സമ്പത്ത് കുമാറിനെ സ്ഥിരമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് മഹേന്ദ്ര സിംഗ് ധോണി 2014-ൽ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. നഷ്ടപരിഹാരമായി 100 കോടി രൂപ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
              
MS Dhoni | ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് മഹേന്ദ്ര സിങ് ധോണി ഹൈകോടതിൽ; എന്താണ് കേസ്? വിശദമായറിയാം

തുടർന്ന് 2014 മാർച് 18ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ധോണിക്കെതിരെ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് സമ്പത്ത് കുമാറിനെ കോടതി വിലക്കിയിരുന്നു. ഇതിനെതിരെ സമ്പത്ത് കുമാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപിച്ചു. അതിൽ ജുഡീഷ്യറിക്കും മുതിർന്ന പബ്ലിക് പ്രോസിക്യൂടർക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ധോണിയുടെ വാദം. തമിഴ്‌നാട് അഡ്വകേറ്റ് ജനറൽ ആർ ഷൺമുഖസുന്ദരത്തിൽ നിന്ന് ധോണി കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ സമ്മതം വാങ്ങുകയും മദ്രാസ് ഹൈകോടതിയിൽ ഹർജി നൽകുകയും ആയിരുന്നു.

എന്തായിരുന്നു ഐപിഎൽ ഒത്തുകളി കേസ്?

2013ലാണ് ഐപിഎൽ ഒത്തുകളി വിവാദം പുറത്തുവന്നത്. ഇതിൽ രാജസ്താൻ റോയൽസിന്റെ മൂന്ന് താരങ്ങളായ എസ് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നത്. അന്വേഷണത്തിൽ വാതുവെപ്പ് കണ്ടെത്തി. രാജസ്താന്റെ അന്നത്തെ സഹ ഉടമ രാജ് കുന്ദ്ര, ചെന്നൈ സൂപർ കിംഗ്‌സ് ഉടമ എൻ ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതോടെ ഈ താരങ്ങളുടെ കരിയർ അവസാനിച്ചു.

Keywords: MS Dhoni moves HC for contempt proceedings against IPS, National,News,Top-Headlines,Latest-News,chennai,Mahendra Singh Dhoni,High Court,Case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia