അമ്രപാലി ഗ്രൂപ്പിന്റെ 75 കോടിയുടെ ചെക്ക്: ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം

 


റാഞ്ചി:    (www.kvartha.com 31.03.2014)  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.  വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പായ അമ്രപാലി ഗ്രൂപ്പ് നല്‍കിയ 75 കോടിയുടെ ചെക്കുകള്‍ നല്‍കിയത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് റാഞ്ചി ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്.

അമ്രപാലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ധോണിക്ക് കമ്പനി ചെയര്‍മാന്‍ അനില്‍ ശര്‍മ്മയാണ് 75 കോടി രൂപയുടെ ചെക്ക് നല്‍കിയത്. 2011-2012 കാലയളവില്‍ നല്‍കിയ ചെക്ക് 2014 ല്‍ ആണ് ധോണി പണമാക്കുന്നത്.

അമ്രപാലി ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ അമ്രപാലി മഹി ഡെവലപ്പേഴ്‌സില്‍ ധോണിയുടെ ഭാര്യ സാക്ഷിക്ക് 25 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. ധോണിയും അമ്രപാലി ഗ്രൂപ്പും സംയുക്തമായി തുടങ്ങിയതാണ് അമ്രപാലി മഹി ഡെവലപ്പേഴ്‌സ്.

 അമ്രപാലി ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളില്‍ നിന്നുമാണ് ധോണിക്ക് ചെക്ക് നല്‍കിയ  വിവരം ആദായ നികുതി വകുപ്പിന് ലഭിച്ചത്. എന്നാല്‍ ചെക്ക് സംബന്ധിച്ച് ധോണിയുടെ ഓഫീസും അമ്രപാലി ഗ്രൂപ്പും വ്യത്യസ്തമായ വിശദീകരണങ്ങളാണ് നല്‍കിയത്.

ഭാര്യ സാക്ഷിയുടെ അമ്രപാലി ഗ്രൂപ്പ് ഷെയറുകളുടെ സെക്യൂരിറ്റിക്ക് നല്‍കിയ ചെക്കാണെന്ന് ധോണിയുടെ വാക്താവ് പറയുമ്പോള്‍ റാഞ്ചിയില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങുന്നതിന് നല്‍കിയ  പണമെന്നാണ് കമ്പനിയുടെ  വിശദീകരണം. ടി20 ലോകകപ്പിനായി ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ബംഗ്ലാദേശിലുള്ള ധോണി ഇന്ത്യയില്‍ തിരിച്ചെത്തിയാലുടന്‍ വിശദീകരണം തേടാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.

ഐപിഎല്‍ സ്‌പോട്ട് ഫിക്‌സിങുമായി ധോണിക്ക് ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്  ആദായ നികുതി വകുപ്പിന്റെ അന്വേഷണവും വരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ മുദ്ഗല്‍ കമ്മിറ്റി റിപോര്‍ട്ടിലും ധോണിയുടെ പേരുണ്ടെന്നാണ് സൂചന. വിവാദ കമ്പനിയായ ഇന്ത്യാ സിമെന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാണ് ധോണി.

അമ്രപാലി ഗ്രൂപ്പിന്റെ 75 കോടിയുടെ ചെക്ക്: ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണംഇന്ത്യാ സിമെന്റ്‌സിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ധോണി. ഐ പി എല്‍ വിവാദത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവെക്കാന്‍ ധോണി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യാ സിമെന്റ്‌സ് ഉടമയായ എന്‍ ശ്രീനിവാസനെ സുപ്രീം കോടതി ഇടപെട്ട്
കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ്  സ്ഥാനത്തു നിന്നും നീക്കിയിരുന്നു. അന്വേഷണം നേരിടുന്ന അവസരത്തില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നത് ഉചിതമല്ലെന്നതിനാലാണ് സുപ്രീംകോടതി ശ്രീനിവാസനെ പദവിയില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബസ് സ്റ്റാന്‍ഡില്‍ മദ്യപാനികളുടെ പൊരിഞ്ഞ തല്ല്

Keywords: Spot Fixing, Mahendra Singh Dhoni, Sakshi Dhoni, Cricket, Wife, IPL, Supreme Court of India, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia