മുംബൈ: ലോകത്ത് മറ്റാര്‍ക്കുമില്ലാത്ത ആഘോഷമാണ് മുഹറം പത്തിന് ഷിയാക്കള്‍ക്ക്. കത്തിയും വടിയും മാരകായുധങ്ങളുമൊക്കെ അറ്റത്ത് കെട്ടിയിടുന്ന ചമ്മട്ടി കൊണ്ടടിച്ച് ദേഹത്ത് സ്വയം മുറിവേല്‍പ്പിച്ച് ചോരവരുത്തുകയാണ് ഇവര്‍ ചെയ്യുന്നത്. ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കാനാണ് ഇത്തരമൊരാചാരം ഷിയ വിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്നത്.
ഇറാനിലാണ് ഈ ആചാരം കൂടുതലായും നടക്കുന്നത്. കര്‍ബല യുദ്ധത്തിലാണ് 72 സഹപ്രവര്‍ത്തകരോടൊപ്പം ഇമാം ഹുസൈനെ എതിരാളികള്‍ വകവരുത്തിയത്. ചിലരെ അംഗഭംഗപ്പെടുത്തുകയും ചെയ്തിരുന്നു. ചമ്മട്ടി കൊണ്ടുള്ള പ്രഹരവും, കല്‍ക്കരി കത്തിച്ചശേഷം തീ ചൂളയിലൂടെ നടക്കുന്നതും ആചാരത്തിന്റെ ഭാഗമാണ്.
വര്‍ഷാവര്‍ഷം മുംബൈയില്‍ നടന്നുവരാറുള്ള ഈ ആചാരം കാണാന്‍ പതിനായിരങ്ങളാണ് എത്താറുള്ളത്. ഹുസൈനിന്റെ യാതനകള്‍ അനുസ്മരിക്കാനും അടിച്ചമര്‍ത്തല്‍ എക്കാലവും നിലനില്‍ക്കില്ലെന്ന് ഉദ്‌ഘോഷിക്കാനുമാണ് ഈ ആഘോഷം കൊണ്ട് അര്‍ത്ഥമാക്കുന്നത്. റാലിയായി എത്തിയാണ് നൂറുകണക്കിനു ചെറുപ്പക്കാര്‍ ചങ്ങലയില്‍ ബന്ധിച്ച വാളുകള്‍കൊണ്ട് ദേഹത്തടിച്ച് ചോര പൊടിക്കുന്നത്.
ഇറാന്, ലെബനന്, ബഹറൈന്‍, സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, അസര്‍ബൈജാന്‍, തുര്‍ക്കി, പാക്കിസ്ഥാന്‍, തുടങ്ങിയയിടങ്ങളിലെ ഷിയാ മേഖലകളില്‍ മുഹറം പത്ത് ആഘോഷങ്ങള്‍ക്ക് വന്പ്രാധന്യമാണ് നല്‍കിവരാറുള്ളത്.
Keywords : Shiya, Muslim, Mumbai, Festival, Imam Hussain, Karbala, War, Chammatty, Blood, National, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.