Celebration | നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഗര്‍ബ നൃത്തം ചെയ്യുന്ന മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
● മൂത്തമരുമകള്‍ ശ്ലോക മെഹ്ത അംബാനിയേയും ദൃശ്യങ്ങളില്‍ കാണാം
● നവരാത്രിയുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങളിലൊന്നാണ് ഇത്
● ആന്റിലയില്‍ നടന്ന ഗണേശ ചതുര്‍ഥി ആഘോഷങ്ങളും വൈറലായിരുന്നു
മുംബൈ: (KVARTHA) നവരാത്രി ആഘോഷങ്ങള്‍ക്കിടെ ഗര്‍ബ നൃത്തം ചെയ്യുന്ന മുകേഷ് അംബാനിയുടേയും ഭാര്യ നിത അംബാനിയുടേയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഗര്‍ബ നൃത്തം ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
നവരാത്രിയുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗര്‍ബ നൃത്തം. പരമ്പരാഗതരീതിയില്‍ ഡണ്ഡിയ വടികളും കൈയിലേന്തിയുള്ള ഗര്‍ബ നൃത്തച്ചുവടുകള്‍ ഏറെ ആകര്‍ഷകമാണ്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മൂത്തമരുമകള്‍ ശ്ലോക മെഹ്ത അംബാനിയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ നൃത്ത ചുവടുകള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
അതേസമയം, നിലവില്‍ പ്രചരിക്കുന്ന വീഡിയോ ഇക്കഴിഞ്ഞ ജൂലായില്‍ അനന്ത് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന നൃത്തത്തിന്റേതാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്തിടെ മുകേഷ് അംബാനിയുടെ വസതിയായ 'ആന്റില'യില്‍ നടന്ന ഗണേഷ് ചതുര്‍ഥി ആഘോഷങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആന്റിലയില്‍ ഒരുക്കിയ ഗണേശവിഗ്രഹം തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനി, ഭാര്യ ടിന അംബാനി എന്നിവരും പ്രമുഖ ബോളിവുഡ് താരങ്ങളും ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
#AmbaniFamily #GarbaDance #Navratri2024 #ViralVideo #IndianFestivals #Celebrity