ടെലികോം മേഖല കൈപ്പിടിയിലാക്കിയതിന് പിന്നാലെ ഇ-കൊമേഴ്സ് രംഗത്തും ചുവടുറപ്പിക്കാന്‍ റിലയന്‍സ്; അംബാനിയുടെ ലക്ഷ്യം ആലിബാബ മാതൃകയില്‍ പുതിയ കമ്പനി
Oct 29, 2019, 11:49 IST
ന്യൂഡല്‍ഹി:(www.kvartha.com 29.10.2019) ജിയോ തരംഗം സൃഷ്ടിച്ച് ടെലികോം മേഖല കൈപ്പിടിയിലാക്കിയതിന് പിന്നാലെ ഇ-കൊമേഴ്സ് രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങി മുകേഷ് അംബാനി. അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, ചൈനയിലെ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ എന്നിവയുടെ മാതൃകയിലുള്ള ഹോള്‍ഡിംഗ് കമ്പനി തുടങ്ങാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി 2,400 കോടി ഡോളര്‍ ആസ്തിയുള്ള ഡിജിറ്റല്‍ സര്‍വീസസ് കമ്പനി രൂപവത്കരിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി.
ആഭ്യന്തര ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് ആധിപത്യം സ്ഥാപിക്കുന്നതിനുള്ള റിലയന്‍സിന്റെ ഒരു ഹബ്ബായി ഡിജിറ്റല്‍ സര്‍വീസസ് കമ്പനി മാറും. റിലയന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഡിജിറ്റല്‍ സര്‍വീസസ് കമ്പനിക്കായി 1,500 കോടി ഡോളര്‍ നിക്ഷേപം നടത്താനുള്ള നിര്‍ദേശത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു.
റിലയന്‍സ് ജിയോയുടെ 1.08 ലക്ഷം കോടി രൂപയുടെ ബാധ്യത റിലയന്‍സ് ഇന്ഡസ്ട്രീസില് നിന്ന് ഈ ഹോള്‍ഡിംഗ് കമ്പനി ഏറ്റെടുക്കും. നിലവില്‍ 65,000 കോടി രൂപയാണ് ജിയോയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂലധന നിക്ഷേപം. 2020-ഓടെ ജിയോയെ കടബാധ്യതകളില്‍ നിന്നു മുക്തമാക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.
ഭാവി വളര്‍ച്ചയ്ക്കായി ഡേറ്റ, ഡിജിറ്റല്‍ സേവനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്. നിലവില്‍ ഫ്ളിപ്കാര്‍ട്ടും ആമസോണുമാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ഏറെ ആശ്രയിക്കുന്നത്. ഇ-കൊമേഴ്സ് രംഗത്ത് ചുവടുറപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: New Delhi, News, Chaina, Dollar, google, Jio, Online, Rupees, Mukesh Ambani Preps India's Alibaba With Rs. 1.73-Lakh-Crore Holding Company

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.