ദാദ്രി സംഭവം ആസൂത്രിതം; സര്‍ക്കാര്‍ താഴെ വീണാലും പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരും: മുലായം സിംഗ്

 


ദാദ്രി: (www.kvartha.com 08.10.2015) ബീഫ് കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ് ലാഖ് എന്ന മുസ്ലീമിനെ തല്ലിക്കൊന്ന സംഭവം ആസൂത്രിതമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. സര്‍ക്കാര്‍ താഴെ വീണാലും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദാദ്രിയിലെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. മൂന്ന് പേരാണ് ഗൂഢാലോചനയില്‍ പങ്കാളിയായിട്ടുള്ളത്. ഞങ്ങള്‍ നിയമിക്കുന്ന ഉന്നതതല സംഘം ഇതേക്കുറിച്ചന്വേഷിച്ച് കുറ്റവാളികളെ പിടികൂടും മുലായം സിംഗ് പറഞ്ഞു.

കൂടാതെ ദാദ്രിയിലേത് മുസാഫര്‍നഗര്‍ കലാപത്തിന് സമാനമായ ഗൂഢാലോചനയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2013ലുണ്ടായ കലാപത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടത്.

ദാദ്രി സംഭവം ആസൂത്രിതം; സര്‍ക്കാര്‍ താഴെ വീണാലും പ്രതികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരും: മുലായം സിംഗ്

യുപിയിലെ വിദ്യാസമ്പന്നരായ യുവാക്കളെ പോലും വഴിതെറ്റിക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദാദ്രി സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മുലായം അറിയിച്ചു.

SUMMARY: Samajwadi Party supremo Mulayam Singh Yadav on Thursday broke his silence on Dadri, calling the lynching of a Muslim man last week a "pre-planned conspiracy" and said the administration in Uttar Pradesh will take stern action against the cuplrits, "even if we have to sacrifice his government."

Keywords: Dadri incident, Murder, Muhammed Aqlaq, BJP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia