മൂന്നാം മുന്നണി സര്‍ക്കാരിനെ മുലായം നയിക്കും: പ്രകാശ് കാരാട്ട്

 


ന്യൂഡല്‍ഹി: മൂന്നാം മുന്നണിയുടെ സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അടുത്ത സര്‍ക്കാര്‍ മൂന്നാം മുന്നണി നേതൃത്വം നല്‍കുന്ന സര്‍ക്കാരായിരിക്കും. മുലായം സിംഗ് യാദവിന് മൂന്നാം മുന്നണിയെ നയിക്കാന്‍ കഴിയും. മൂന്നാം മുന്നണി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കാര്യം കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും കാരാട്ട് പറഞ്ഞു.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന ശേഷം എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത ബിജെപിയെ പിന്തുണയ്ക്കില്ലെന്നും പ്രതീക്ഷിക്കുന്നതായി കാരാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

മൂന്നാം മുന്നണി സര്‍ക്കാരിനെ മുലായം നയിക്കും: പ്രകാശ് കാരാട്ട്ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ മൂന്നാം മുന്നണിക്ക് മാത്രമാണ് കഴിയുക. മൂന്നാം മുന്നണിയുടെ നേതാവ് താനായിരിക്കുമെന്ന് മുലായം സിംഗ് യാദവ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മൂന്നാം മുന്നണി പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

SUMMARY: New Delhi: Communist Party of India-Marxist General Secretary Prakash Karat feels that the Third Front is still possible. Speaking to CNN-IBN, Karat expressed the hope that the Third Front would form the next government.

Keywords: Prakash Karat, Mulayam Singh Yadav, CPIM, Third Front,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia