ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങിന്റെ ഭാര്യാസഹോദരനും ബിജെപിയിലേക്ക്
Jan 20, 2022, 17:57 IST
ലക്നൗ: (www.kvartha.com 20.01.2022) ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ ഭാര്യാ സഹോദരന് പ്രമോദ് ഗുപ്തയും ബിജെപിയില്‍ ചേരുന്നു. മുലായം സിങിന്റെ ഇളയ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് പ്രമോദ് ഗുപ്തയും അങ്ങോട്ട് ചാഞ്ഞത്.
ഔറയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സമാജ് വാദി പാര്‍ടി മുന്‍ നേതാവായ പ്രമോദ് ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്. സമാജ് വാദി പാര്‍ടി മാഫിയകള്‍ക്കും ക്രിമിനലുകള്‍ക്കും അഭയം നല്‍കുകയാണെന്നും അത്തരമൊരു പാര്‍ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും ഗുപ്ത പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുലായം സിങിന്റെ ഇളയ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നത്. മുലായമിന്റെ മകന് പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ.
ഞങ്ങള്‍ക്ക് സീറ്റ് നല്കാന് കഴിയാത്തവരെയൊക്കെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടെന്നായിരുന്നു സംഭവത്തില്‍ അഖിലേഷിന്റെ പ്രതികരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.