മുല്ലപ്പെരിയാര്‍: കേരളം ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന് വൈക്കോ

 


മുല്ലപ്പെരിയാര്‍: കേരളം ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നുവെന്ന് വൈക്കോ
മധുര: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എം ഡി എം കെ നേതാവ് വൈക്കോ ആരോപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തമിഴ് ജനതയെ പ്രകോപിപ്പിക്കാന്‍ വേണ്ടിണ്. ഇക്കാര്യത്തില്‍ തമിഴ് ജനത സംയമനം പാലിക്കണം. തമിഴ്‌നാട്ടില്‍ നിന്നുള്ള എം പിമാര്‍ മുഖേനെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും വൈക്കോ ആവശ്യപ്പെട്ടു.
ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് അടിയന്തിര പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി റൂര്‍ക്കി ഐഐടിയുമായി ബുധനാഴ്ച കരാറില്‍ ഒപ്പിടും.
 English summary
Chennai: MDMK chief Vaiko on Monday alleged that Kerala government was bent upon "demolishing" the Mullaperiyar dam at any cost by attempting to create a "fear psychosis" over its condition.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia