മുംബൈ ഭീ­ക­രാ­ക്ര­മ­ണ­ത്തി­ന് നാ­ലു­വര്‍­ഷം തി­ക­യുന്നു

 


മുംബൈ ഭീ­ക­രാ­ക്ര­മ­ണ­ത്തി­ന് നാ­ലു­വര്‍­ഷം തി­ക­യുന്നു
മുംബൈ: ന­വം­ബര്‍ 26 ലെ മുംബൈ ഭീകരാക്രമ­ണ­ത്തി­ന്റെ ന­ടു­ക്കു­ന്ന ഓര്‍­മ­കള്‍ക്ക് നാല് വര്‍ഷം തികയുന്നു. ആ­ക്ര­മ­ണ­ത്തി­ന്റെ സൂ­ത്ര­ധാ­രി­ക­ളില്‍ ജീവനോടെ പിടിയിലാ­യ ഏ­ക വ്യ­ക്തി അ­ജ്­മല്‍ കസ­ബ് എ­ന്ന തീ­വ്ര­വാ­ദി മാ­ത്ര­മാണ്. ഭീ­ക­രാ­ക്ര­മ­ണ­ത്തി­ന്റെ നാ­ലു­വര്‍­ഷം തി­ക­യു­ന്ന­തി­ന്റെ ഏ­താനും ദിവ­സം മു­മ്പാണ് വിചാ­ര­ണ­യില്‍ ക­ഴി­ഞ്ഞി­രുന്ന അജ്മല്‍ കസ­ബി­ന് വ­ധശി­ക്ഷ വി­ധിച്ച­ത് .

2008 നവംബര്‍ 26ന് പാകിസ്ഥാനില്‍ നിന്ന് കടല്‍ കടന്നെത്തിയ കസബും 9 കൂട്ടാളിക­ളും മുംബൈ ന­ഗര­ത്തെ­യാ­ക­മാനം ചോ­ര­ക്ക­ള­മാ­ക്കു­ക­യാ­യി­രുന്നു. മൂ­ന്ന് ദിവ­സം രാ­ജ്യത്തെ മുള്‍­മു­ന­യില്‍ നിര്‍ത്തിയ തീ­വ്ര­വാ­ദി ആ­ക്രമണം മിനിട്ടുകളുടെ വ്യത്യാ­സത്തില്‍ മുംബൈ ന­ഗ­ര­ത്തിലെ ഛത്രപതി റെയില്‍വെ സ്‌റ്റേഷന്‍, താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ് എ­ന്നി­വി­ട­ങ്ങ­ളി­ലാ­യി­രുന്നു.

ഭീ­ക­രാ­ക്ര­മ­ണ­ത്തില്‍ സൈ­നികര്‍ ഉള്‍പ്പെടെ 166 ജീ­വ­നു­ക­ളാ­ണ് പൊ­ലിഞ്ഞു­പോ­യത്. 300ഓളം പേര്‍ക്ക് പരുക്കേറ്റു. ഭീകരരില്‍ ജീവനോടെ പിടിയിലായത് കസബ് മാത്രം. പി­ന്നീ­ടു­ള്ള വര്‍­ഷ­ങ്ങ­ളില്‍ ഇ­ന്ത്യയും പാ­കി­സ്ഥാനും ത­മ്മി­ലുള്ള വിചാരണയും ആരോ­പ­ണ­ങ്ങ­ളു­മാ­യി­രുന്നു. 2010 മാര്‍ച്ചില്‍ കേസിന്റെ വിചാരണ പൂര്‍ത്തി­യാ­വു­കയും മെ­യ് മാ­സത്തില്‍ കസബിന് വധശിക്ഷ വി­ധി­ക്കു­ക­യു­മാ­യി­രുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരി­വെ­യ്­ക്കു­ക­യാ­യി­രുന്നു. കസബ് ദയാഹര്‍ജി­കൊ­ടു­ത്ത­തി­നെ തു­ടര്‍­ന്ന രാ­ഷ്ട്ര­പ­തി­യു­ടെ അ­ഭി­പ്രാ­യ­ത്തി­നാ­യി വി­ടു­ക­യാ­യി­രുന്നു. നവംബര്‍ 5ന് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ വിധി നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി.

പൂനെയിലെ യെര്‍വാഡ ജയിലില്‍ വിധി നടപ്പിലാക്കിയതോടെ ഭീകരര്‍ക്ക് ഇന്ത്യ വ്യക്തമായ സന്ദേശം നല്‍കി. വിധി ആശ്വാസകരമെന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതികരിച്ചു. പാകിസ്ഥാന്‍ ക­സ­ബി­ന്റെ വ­ധ­ശി­ക്ഷ­യ്ക്ക് നി­ശ്ശ­ബ്ദ­ പിന്തു­ണ നല്‍­കു­കയും ചെ­യ്­തു. എ­ന്നാല്‍ ക­സ­ബി­ന്റെ വ­ധ­ശി­ക്ഷ­യി­ലെ രഹ­സ്യ സ്വ­ഭാ­വം വി­വാ­ദ­ങ്ങള്‍­ക്ക് വ­ഴി­വെച്ചു.

Keywords: Mechinist , Memmory, Opinion, Mumbai, Terror Attack, Ajmal Kasab, Railway, Hotel, India, Pakistan, Case, President, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia