മുംബൈ: നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാല് വര്‍ഷം തികയുന്നു. ആക്രമണത്തിന്റെ സൂത്രധാരികളില്‍ ജീവനോടെ പിടിയിലായ ഏക വ്യക്തി അജ്മല്‍ കസബ് എന്ന തീവ്രവാദി മാത്രമാണ്. ഭീകരാക്രമണത്തിന്റെ നാലുവര്‍ഷം തികയുന്നതിന്റെ ഏതാനും ദിവസം മുമ്പാണ് വിചാരണയില്‍ കഴിഞ്ഞിരുന്ന അജ്മല്‍ കസബിന് വധശിക്ഷ വിധിച്ചത് .
2008 നവംബര്‍ 26ന് പാകിസ്ഥാനില്‍ നിന്ന് കടല്‍ കടന്നെത്തിയ കസബും 9 കൂട്ടാളികളും മുംബൈ നഗരത്തെയാകമാനം ചോരക്കളമാക്കുകയായിരുന്നു. മൂന്ന് ദിവസം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തീവ്രവാദി ആക്രമണം മിനിട്ടുകളുടെ വ്യത്യാസത്തില്‍ മുംബൈ നഗരത്തിലെ ഛത്രപതി റെയില്‍വെ സ്റ്റേഷന്, താജ് ഹോട്ടല്‍, നരിമാന് ഹൗസ് എന്നിവിടങ്ങളിലായിരുന്നു.
ഭീകരാക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ 166 ജീവനുകളാണ് പൊലിഞ്ഞുപോയത്. 300ഓളം പേര്‍ക്ക് പരുക്കേറ്റു. ഭീകരരില്‍ ജീവനോടെ പിടിയിലായത് കസബ് മാത്രം. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിചാരണയും ആരോപണങ്ങളുമായിരുന്നു. 2010 മാര്‍ച്ചില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാവുകയും മെയ് മാസത്തില്‍ കസബിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവെയ്ക്കുകയായിരുന്നു. കസബ് ദയാഹര്ജികൊടുത്തതിനെ തുടര്‍ന്ന രാഷ്ട്രപതിയുടെ അഭിപ്രായത്തിനായി വിടുകയായിരുന്നു. നവംബര്‍ 5ന് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ വിധി നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്കി.
പൂനെയിലെ യെര്‍വാഡ ജയിലില്‍ വിധി നടപ്പിലാക്കിയതോടെ ഭീകരര്‍ക്ക് ഇന്ത്യ വ്യക്തമായ സന്ദേശം നല്കി. വിധി ആശ്വാസകരമെന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതികരിച്ചു. പാകിസ്ഥാന് കസബിന്റെ വധശിക്ഷയ്ക്ക് നിശ്ശബ്ദ പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ കസബിന്റെ വധശിക്ഷയിലെ രഹസ്യ സ്വഭാവം വിവാദങ്ങള്‍ക്ക് വഴിവെച്ചു.

Keywords: Mechinist , Memmory, Opinion, Mumbai, Terror Attack, Ajmal Kasab, Railway, Hotel, India, Pakistan, Case, President, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.