Building Collapsed | മുംബൈയില്‍ 4 നില കെട്ടിടം തകര്‍ന്നുവീണു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധന തുടരുന്നു

 


മുംബൈ: (www.kvartha.com) മുംബൈയില്‍യില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണതായി റിപോര്‍ട്. ബോറിവാലി വെസ്റ്റ് ഏരിയയിലെ സായി ബാബ നഗറില്‍ സ്ഥിതി ചെയ്യുന്ന 'ഗീതാഞ്ജലി' എന്ന കെട്ടിടമാണ് തകര്‍ന്നത്. അതേസമയം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്.

എട്ട് ഫയര്‍ എന്‍ജിനുകളും രണ്ട് റെസ്‌ക്യൂ വാനുകളും മൂന്ന് ആംബുലന്‍സുകളും സ്ഥലത്തുണ്ട്. കെട്ടിടം ജീര്‍ണാവസ്ഥയിലാണെന്ന് ബിഎംസി അറിയിച്ചു. കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. നാല്-അഞ്ച് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നതായി റിപോര്‍ടുകള്‍ വ്യക്തമാക്കി.

Building Collapsed | മുംബൈയില്‍ 4 നില കെട്ടിടം തകര്‍ന്നുവീണു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധന തുടരുന്നു

Keywords: Mumbai, News, National, Building Collapse, Accident, Mumbai: 4-Storey Building Collapses.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia