Accidental Death | കെട്ടിടം തകര്‍ന്നുവീണ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 4 വയസുകാരന് ദാരുണാന്ത്യം; 2പേര്‍ക്ക് പരുക്ക്

 


മുംബൈ: (www.kvartha.com) കെട്ടിടം തകര്‍ന്നുവീണ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസുകാരന് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് പരുക്ക്. ട്രോംബെ ചീറ്റ ക്യാംപിലെ ദത്ത് നഗര്‍ ചേരിയില്‍ ശനിയാഴ്ച രാത്രി 7.15 ഓടെയാണ് അപകടം സംഭവിച്ചത്.

പ്രണവ് അശോക് മാനെ ആണ് മരിച്ചത്. അപകട സ്ഥലത്തുവച്ചുതന്നെ കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് ഗോവണ്ടിയിലെ ശതാബ്ദി ആശുപത്രിയില്‍ കൊണ്ടുപോയി. പരുക്കേറ്റ പ്രിന്‍സ് ആശിഷ് കോള്‍ജി (8), ജാഫര്‍ മണ്ഡല്‍ (45) എന്നിവര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്‍(BMC) അറിയിച്ചു.

തകര്‍ന്ന കെട്ടിടം കാലപ്പഴക്കം ചെന്നതും ജീര്‍ണിച്ചതുമാണെന്നും കലക്ടറുടെ ഭൂമിയിലാണ് ഇത് സ്ഥിതി ചെയ്യുന്നതെന്നും നഗരസഭാ അധികൃതരും പ്രദേശവാസികളും പറഞ്ഞു.

രണ്ടാം നിലയിലെ ബാല്‍കണിയുടെ ഒരു ഭാഗം വൈകുന്നേരത്തോടെ തകര്‍ന്നിരുന്നു. മുകളിലെ രണ്ട് നിലകളില്‍ ആരും താമസിക്കുന്നില്ലെങ്കിലും, ചില തൊഴിലാളികളും പ്രദേശവാസികളും താഴത്തെ നിലയില്‍ താമസിച്ചിരുന്നുവെന്ന് എം ഈസ്റ്റ് വാര്‍ഡിലെ അസിസ്റ്റന്റ് മുന്‍സിപല്‍ കമിഷണര്‍ മഹേന്ദ്ര ഉബാലെ പറഞ്ഞു.

കെട്ടിടം മോശം അവസ്ഥയിലായിരുന്നുവെന്നും മുന്‍കരുതല്‍ നടപടിയായി അപകടകരമായ ചില ഭാഗങ്ങള്‍ മാറ്റിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച പ്രണവ് അശോക് മാനെ ഈ കെട്ടിടത്തിലല്ല താമസിച്ചിരുന്നത്. കളിക്കുന്നതിനിടെ സ്ലാബുകള്‍ വീണാണ് കുഞ്ഞ് മരിച്ചതെന്നും ഉബാലെ പറഞ്ഞു.

തകര്‍ന്ന ബാല്‍കണിയുടെ ഭാഗം പ്രധാന റോഡിന് അഭിമുഖമായാണ് കിടക്കുന്നത്. സംഭവം നടക്കുമ്പോള്‍ മാനെ റോഡില്‍ കളിക്കുകയായിരുന്നുവെന്ന് പ്രദേശവാസിയും ഗോവണ്ടി ന്യൂ സംഘം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റുമായ ഫയാസ് ആലം പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ കെട്ടിടത്തിന് താഴെയുള്ള റോഡില്‍ കളിക്കുകയായിരുന്നു. സ്ലാബുകള്‍ ദേഹത്തേക്ക് വീണ കുട്ടി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ബാക്കിയുള്ളവര്‍ക്ക് പരുക്കേറ്റു. കെട്ടിടം വളരെ പഴയതും സ്വകാര്യ ഉടമസ്ഥതയിലുള്ളതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Accidental Death | കെട്ടിടം തകര്‍ന്നുവീണ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 4 വയസുകാരന് ദാരുണാന്ത്യം; 2പേര്‍ക്ക് പരുക്ക്

Keywords: Mumbai: 4-year-old died while playing below building that collapsed, Mumbai, News, Accidental Death, Injured, Hospital, Treatment, Child, Death, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia