ലാന്‍ഡിംഗിനിടയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ വാലറ്റം തകര്‍ന്നുവീണു

 


മുംബൈ: (www.kvartha.com 17/02/2015) മുംബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിംഗിന് ശ്രമിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ വാലറ്റം തകര്‍ന്നുവീണു. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന 194 പേര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

മംഗലാപുരത്തുനിന്നുമെത്തിയ വിമാനമാണ് അപകടത്തില്‌പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു.

ലാന്‍ഡിംഗിനിടയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ വാലറ്റം തകര്‍ന്നുവീണുസമയബന്ധിതമല്ലാത്ത സര്‍വീസ് നടത്തി കുപ്രസിദ്ധിയാര്‍ജ്ജിച്ച എയര്‍ ഇന്ത്യയില്‍ ഇത്തരം അപകടങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യ പാക് മല്‍സരം കാണാന്‍ സിഡ്‌നിക്ക് തിരിച്ച ക്രിക്കറ്റ് ആരാധകര്‍ക്ക് മല്‍സരം കഴിഞ്ഞിട്ടും സിഡ്‌നിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

SUMMARY: As many as 194 people including seven crew members on board an Air India flight from Mangalore had a lucky escape after the long tail portion of the aircraft scraped the runway during touchdown at the Mumbai airport.

Keywords: Air India, AI Mangalore flight, DGCA, Airbus 321, AI pilots de-rostered
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia