Arrested | 24-കാരിയെ വാടര്‍ ടാങ്കിലേക്ക് തള്ളിയിട്ടെന്ന പരാതിയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍
Nov 18, 2022, 20:03 IST
മുംബൈ: (www.kvartha.com) 24-കാരിയെ വാടര്‍ ടാങ്കിലേക്ക് തള്ളിയിട്ടെന്ന പരാതിയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. പ്രിയാങ്കി സിങ് എന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ബുധനാഴ്ചയാണ് ആണ്‍സുഹൃത്ത് അമേയ് ദരേകറി (25)നെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അമേയ് ദരേകറും യുവതിയും ബിപിഒ രംഗത്താണ് ജോലി ചെയ്യുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ദരേകറിന്റെ സുഹൃത്ത് ദേവേശ് ലാഡിനെ പൊലീസ് ചോദ്യംചെയ്തു. സംഭവദിവസം പ്രിയാങ്കി സിങും അമേയ് ദരേകറും ഇയാളെ സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ജോലി സ്ഥലത്തേക്കെന്നു പറഞ്ഞാണ് ശനിയാഴ്ച പ്രിയാങ്കി സിങ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് അമേയ് ദരേകറിനെ വിളിച്ച് താന്‍ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ടതായി അറിയിച്ചു. പ്രിയാങ്കി സിങ് അമേയ് ദരേകറിനോട് പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ബോറിവ്‌ലിയിലെ മാളില്‍നിന്ന് ഭക്ഷണം കഴിച്ചു.
മദ്യം വാങ്ങി രാത്രി ഒമ്പതരയോടെ ദേവേശ് ലാഡ് താമസിക്കുന്ന കെട്ടിട സമുച്ചയത്തിലെത്തിയ ഇരുവരും പിന്നീട് ഭക്ഷണം കൊണ്ടുവരാന്‍ 12.30 ന് വീണ്ടും ബോറിവ്‌ലിയിലേക്ക് തിരിച്ചു. 2.30ന് ദേവേശ് ലാഡ് തന്റെ താമസ സ്ഥലത്തേക്ക് പോയി. ഈ സമയത്ത് പ്രിയാങ്കിയും ദരേകറും ടെറസില്‍ തന്നെ നില്‍ക്കുകയായിരുന്നു.
ഇരുവരും സ്‌കൂള്‍ കാലം മുതലേ അറിയുന്നവരാണ്. ദരേകര്‍ മൂന്നുമാസം മുമ്പാണ് ബിപിഒയില്‍ ജോലിക്ക് പ്രവേശിച്ചത്. ഇരുവരും തമ്മില്‍ വഴക്കു നടക്കാറുണ്ടെങ്കിലും ഇത്തവണ അത് രൂക്ഷമാകുകയായിരുന്നു. ഡിസിപി സ്മിതാ പാടീലാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
Keywords: Mumbai: BPO employee's boyfriend held for 'pushing' her off water tank, Mumbai, News, Arrested, Police, Injured, National.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച ഇരുവരും മദ്യപിക്കുകയും തുടര്‍ന്നുണ്ടായ വഴക്കിനിടെ ഫ്ളാറ്റിലെ വാടര്‍ടാങ്കിലേക്ക് പ്രിയാങ്കിയെ തള്ളിയിടുകയുമായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. 15 നിലയുള്ള കെട്ടിടത്തില്‍ നിന്നും 18 അടിതാഴ്ചയുള്ള വാടര്‍ ടാങ്കിലേക്കാണ് പ്രിയാങ്കി സിങ് വീണത്. വീഴ്ചയില്‍ തലക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റിട്ടുണ്ട്.
അമേയ് ദരേകറും യുവതിയും ബിപിഒ രംഗത്താണ് ജോലി ചെയ്യുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ദരേകറിന്റെ സുഹൃത്ത് ദേവേശ് ലാഡിനെ പൊലീസ് ചോദ്യംചെയ്തു. സംഭവദിവസം പ്രിയാങ്കി സിങും അമേയ് ദരേകറും ഇയാളെ സന്ദര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ജോലി സ്ഥലത്തേക്കെന്നു പറഞ്ഞാണ് ശനിയാഴ്ച പ്രിയാങ്കി സിങ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് അമേയ് ദരേകറിനെ വിളിച്ച് താന്‍ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ടതായി അറിയിച്ചു. പ്രിയാങ്കി സിങ് അമേയ് ദരേകറിനോട് പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ബോറിവ്‌ലിയിലെ മാളില്‍നിന്ന് ഭക്ഷണം കഴിച്ചു.
മദ്യം വാങ്ങി രാത്രി ഒമ്പതരയോടെ ദേവേശ് ലാഡ് താമസിക്കുന്ന കെട്ടിട സമുച്ചയത്തിലെത്തിയ ഇരുവരും പിന്നീട് ഭക്ഷണം കൊണ്ടുവരാന്‍ 12.30 ന് വീണ്ടും ബോറിവ്‌ലിയിലേക്ക് തിരിച്ചു. 2.30ന് ദേവേശ് ലാഡ് തന്റെ താമസ സ്ഥലത്തേക്ക് പോയി. ഈ സമയത്ത് പ്രിയാങ്കിയും ദരേകറും ടെറസില്‍ തന്നെ നില്‍ക്കുകയായിരുന്നു.
ഇരുവരും സ്‌കൂള്‍ കാലം മുതലേ അറിയുന്നവരാണ്. ദരേകര്‍ മൂന്നുമാസം മുമ്പാണ് ബിപിഒയില്‍ ജോലിക്ക് പ്രവേശിച്ചത്. ഇരുവരും തമ്മില്‍ വഴക്കു നടക്കാറുണ്ടെങ്കിലും ഇത്തവണ അത് രൂക്ഷമാകുകയായിരുന്നു. ഡിസിപി സ്മിതാ പാടീലാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
Keywords: Mumbai: BPO employee's boyfriend held for 'pushing' her off water tank, Mumbai, News, Arrested, Police, Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.