Dance | ജോലിക്കിടെ ട്രെയിനില്‍ യുവതിയോടൊപ്പം നൃത്തം ചെയ്ത് റീല്‍സ്; പൊലീസുകാരനെതിരെ നടപടി; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 


മുംബൈ: (KVARTHA) ജോലിക്കിടെ ലോകല്‍ ട്രെയിനില്‍ യുവതിയോടൊപ്പം നൃത്തം ചെയ്ത് റീല്‍സ് എടുത്തെന്ന സംഭവത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥന്‍ എസ് എഫ് ഗുപ്തയ്ക്കെതിരെയാണ് നടപടി. ഡ്യൂടി സമയത്തുണ്ടായ കൃത്യവിലോപത്തിന് ഗുപ്തയോട് ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരണം തേടിയിട്ടുണ്ട്. യുവതിയോടൊപ്പം നൃത്തം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതോടെയാണ് നടപടി എടുത്തത്.

Dance | ജോലിക്കിടെ  ട്രെയിനില്‍ യുവതിയോടൊപ്പം നൃത്തം ചെയ്ത് റീല്‍സ്; പൊലീസുകാരനെതിരെ നടപടി; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ഡിസംബര്‍ ആറിന് രാത്രി 10 മണിക്ക് ശേഷം സെന്‍ട്രല്‍ റെയില്‍വേയുടെ ലോകല്‍ ട്രെയിനിലായിരുന്നു സംഭവം. ട്രെയിനില്‍ രാത്രികാലത്ത് വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതായിരുന്നു ഗുപ്തയുടെ ചുമതല. ഒരു യുവതി തന്റെ മകളുടെ റീല്‍സ് ചിത്രീകരിക്കുകയായിരുന്നു. ഇത് കാണാനിടയായ ഗുപ്ത ആദ്യം അപകടം ഉണ്ടാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നീട്, യുവതിയോടൊപ്പം നൃത്തം ചെയ്യുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചരിച്ചതോടെ റെയില്‍വേ പൊലീസ് ഗുപ്തയ്‌ക്കെതിരെ റിപോര്‍ട് സമര്‍പ്പിച്ചു. ജോലിയിലും യൂനിഫോമിലുമുള്ള സമയത്ത് ഇത്തരം സംഭവങ്ങളില്‍ ഉള്‍പെടാതിരിക്കുന്നത് മുന്‍നിര്‍ത്തിയാണ് പൊലീസിന്റെ നീക്കം.

ലോകല്‍ ട്രെയിനില്‍ നൃത്തം ചെയ്യുന്നത് പതിവാണെങ്കിലും ഇതില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പെട്ടതാണ് സംഭവം വിവാദമാക്കിയത്.

Keywords: Mumbai cop's impromptu dance with woman on local train lands him in trouble. Video, Mumbai, News, Mumbai Police, Report, Dance, Social Media, Criticism, Controversy, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia