ഡെലിവറി ബോയിയെ ക്രൂരമായി മർദിച്ചെന്ന കേസ്; 4 ശിവസേന പ്രവർത്തകർ അറസ്റ്റിൽ
Jul 30, 2021, 10:27 IST
മുംബൈ: (www.kvartha.com 30.07.2021) ഡെലിവറി ബോയിയെ ക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ മഹാരാഷ്ട്രയില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കാണ്ഡിവാലിയിലെ പോയിസറില് വച്ച് ചൊവ്വാഴ്ചയായിരുന്നു അക്രമം. അറസ്റ്റിലായവര്‍ ശിവസേന പ്രവർത്തകരാണ് എന്നാണ് പൊലീസ് പറയുന്നത്. ജയ്ഹിന്ദ് ചൗള്‍ നിവാസിയായ രാഹുല്‍ ശര്‍മ എന്നയാള്‍ക്ക് നേരെയാണ് ആക്രമം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കുന്നതിനായാണ് രാഹുല്‍ പോയിസര്‍ മേഖലയില്‍ എത്തിയത്. എന്നാല്‍ മഴ പെയ്തതിനെ തുടര്‍ന്ന് ശിവസേനയുടെ ഓഫീസിന്
മുന്നിലുള്ള സ്ഥലത്ത് മഴ നനയാതിരിക്കാന്‍ രാഹുല്‍ കയറി നിന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കുന്നതിനായാണ് രാഹുല്‍ പോയിസര്‍ മേഖലയില്‍ എത്തിയത്. എന്നാല്‍ മഴ പെയ്തതിനെ തുടര്‍ന്ന് ശിവസേനയുടെ ഓഫീസിന്
മുന്നിലുള്ള സ്ഥലത്ത് മഴ നനയാതിരിക്കാന്‍ രാഹുല്‍ കയറി നിന്നു.
ഈ സമയം ഇതുവഴി വന്ന ശിവസേന പ്രവര്ത്തകന് ചന്ദ്രകാന്ത് നിനെവുമായി രാഹുല്‍ വാക്ക്
തര്‍ക്കമുണ്ടായി. പിന്നീട് ഇവിടെ എത്തിയ അഞ്ച് പേരും ചേര്‍ന്ന് രാഹുലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
രാഹുലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ പൊ ലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേരെകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Keywords: News, Mumbai, National, Case, Police, Arrested, Arrest, Shiv Sena, Mumbai: Four Shiv Sena workers arrested for beating delivery boy in Kandivali.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.