മുംബൈ: (www.kvartha.com 01.10.2015) 21കാരി കാമുകി പറഞ്ഞുവിട്ട ക്വട്ടേഷന്‍ സംഘം 22 കാരന്‍ കാമുകനെ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം മുംബൈ കാര്‍ട്ടര്‍ റോഡിലാണ് റിസ്വാന്‍ ഖാന്‍ എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ റിസ്വാന്‍ ഖാനെ കാമുകി ക്വട്ടേഷന്‍ നല്‍കി കൊന്നതാണെന്നാണ് ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം നടത്താന്‍ തയ്യാറായില്ലെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
റിസ്വാന്‍ ഖാനെ കൊല്ലപ്പെട്ട ദിവസം രാത്രി 11 മണിയോടെ കാമുകി ഫോണ്‍ ചെയ്തിരുന്നുവെന്നും കാര്‍ട്ടര്‍ റോഡിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിസ്വാന്‍ ഖാന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഈ അവസരത്തില്‍ ഖാറിലെ പബ്ബില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു റിസ്വാന്‍. അസമയത്ത് കാമുകി വിളിച്ചതെന്തിനെന്നറിയാന്‍ റിസ്വാനൊപ്പം സുഹൃത്തുക്കളും ചെന്നു.
എന്നാല്‍ സുഹൃത്തുക്കളില്‍ നിന്നും മാറിയാണ് ഇരുവരും സംസാരിച്ചത്. കുറച്ച് കഴിഞ്ഞപ്പോള്‍ അത് വഴക്കില്‍ കലാശിച്ചു. ഇതോടെ ബഹളം കേട്ട് സുഹൃത്തുക്കള്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന റിസ്വാനെയാണ് കണ്ടത്. ഇരുവരും സംസാരിക്കുമ്പോള്‍ മറ്റ് അഞ്ച് പേര്‍ കൂടി സമീപത്തുണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഓടിച്ചെന്നു നോക്കുമ്പോഴേക്കും സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടിരുന്നു.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ റിസ്വാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളുടെ ബൈക്ക് നമ്പര്‍ സുഹൃത്തുക്കള്‍ പോലീസിനു കൈമാറിയിരുന്നു. സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതേസമയം കാമുകിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Also Read:
ഖാസിയുടെ മരണം; ആക്ഷന്‍ കമ്മിറ്റിയുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പ്രതിഷേധമിരമ്പി
Keywords: Mumbai: Girl Calls Boyfriend to Carter Road, Has Him Stabbed to Death, Police, Complaint, Allegation, Friends, Injured, Treatment, Arrest, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.