Court Verdict | ബന്ധുവാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലാതെ ശരീരത്തില്‍ തൊടാന്‍ ഒരു പുരുഷനും അവകാശമില്ലെന്ന് കോടതി; പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ചെന്ന പരാതിയില്‍ യുവാവിന് ഒരു മാസം തടവ്
Jul 3, 2022, 12:52 IST
മുംബൈ: (www.kvartha.com) ബന്ധുവാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ശരീരത്തില്‍ തൊടാന്‍ ഒരു പുരുഷനും അവകാശമില്ലെന്ന് മഹാരാഷ്ട്രയിലെ മജിസ്ട്രേറ്റ് കോടതിയുടെ വിധി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ചെന്ന പരാതിയില്‍ യുവാവിന് മുലുണ്ടിലെ മജിസ്‌ട്രേറ്റ് കോടതി ഒരു മാസം തടവും 1000 രൂപയും പിഴയും വിധിച്ചു.
2009 ഫെബ്രുവരി രണ്ടിന് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഭാണ്ഡൂപ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 'സ്‌കൂളില്‍ നിന്ന് മടങ്ങുന്ന സമയത്ത് ബന്ധു കൈ പിടിച്ച് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് വലിച്ചിഴച്ചു. ഇത് കണ്ട സഹോദരി രക്ഷിക്കാന്‍ ഓടിയെത്തുകയും അയാള്‍ സഹോദരിയെ തല്ലുകയും ചെയ്തു', പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
കേസ് പരിഗണിച്ച മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ ഡി ഡാങ്കെ, പ്രതിയുടെ പ്രവൃത്തിയില്‍ തനിക്ക് നാണക്കേട് തോന്നിയെന്നും 2009ല്‍ സംഭവം നടക്കുമ്പോള്‍ 16 വയസില്‍ താഴെയാണെന്നും ഇരയായ പെണ്‍കുട്ടി മൊഴി നല്‍കിയതായി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പാതിവ്രത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിയുടെ അഭിഭാഷകന്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെടുകയും കുറ്റവാളികളുടെ പ്രൊബേഷന്‍ ആക്ട് പ്രകാരം നല്ല പെരുമാറ്റത്തിനുള്ള ബോന്‍ഡില്‍ വിട്ടയക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ സെക്ഷന്‍ 354 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ക്രിമിനല്‍ ബലപ്രയോഗം) പ്രകാരമുള്ള കുറ്റം ഒരു സ്ത്രീക്കെതിരെയുള്ളതാണെന്ന് ഡാങ്കെ ഉത്തരവില്‍ പറഞ്ഞു. പ്രതിക്കെതിരെ മറ്റ് പരാതികള്‍ ഉണ്ടെന്നുള്ളതും കോടതി പരിഗണിച്ചു.
കുറ്റകൃത്യത്തിന്റെ സ്വഭാവം, പ്രതിയുടെ പ്രായം, മറ്റ് കേസുകള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ കുറ്റാരോപിതന് പ്രൊബേഷന്‍ നിയമത്തിന്റെ ആനുകൂല്യം ഉചിതമല്ലെന്നും ഇരയുടെ പരാതി ശരിയാണെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ സഹോദരിക്ക് നേരെയുള്ള ആക്രമണത്തില്‍ വിശ്വാസതയുടെ അഭാവത്തില്‍, സ്വമേധയാ മുറിവേല്‍പ്പിക്കല്‍ പ്രകാരമുള്ള മറ്റൊരു കുറ്റത്തില്‍ നിന്ന് പ്രതിയെ വെറുതെവിട്ടു.

Keywords: Latest-News, National, Top-Headlines, Court Order, Verdict, Mumbai, Jail, Complaint, Woman, Court, Court Verdict, Mumbai: Man gets 1-month jail for holding hand, asking cousin to marry him.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.