Jumps to Death | അറസ്റ്റ് ഒഴിവാക്കാന്‍ 4 നില കെട്ടിടത്തിന് മുകളില്‍ നിന്ന് യുവാവ് ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Jul 10, 2022, 10:39 IST
മുംബൈ: (www.kvartha.com) അറസ്റ്റ് ഒഴിവാക്കാന്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. രോഹിത് എന്നയാളാണ് മരിച്ചത്. നാലാം നിലയുടെ പാരപെറ്റില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുംബൈയിലെ മറൈന്‍ ലൈനിലുള്ള കെട്ടിടത്തില്‍ മോഷണം നടത്താന്‍ കയറിയെങ്കിലും യുവാവ് പിടിക്കപ്പെട്ടുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
യുവാവ് ചാടിയ കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള ബില്‍ഡിംഗില്‍ നിന്നാണ് പ്രചരിക്കുന്ന വീഡിയോ എടുത്തത്. പൊലീസ് ഉദ്യോഗസ്ഥര്‍ നിലത്ത് ഒരു സുരക്ഷാ വല ഒരുക്കുമ്പോഴും യുവാവ് പാരപെറ്റില്‍ നില്ക്കുന്നതായി ഇതില്‍ കാണാം. അപാര്‍ട്മെന്റിലെ താമസക്കാരും പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം രോഹിതിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അയാള്‍ തൊട്ടടുത്ത കെട്ടിടത്തിന്റെ കോംപൗണ്ടിലേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ജെജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
മോഷണക്കുറ്റത്തിന് അറസ്റ്റിലാകാതിരിക്കാനാണ് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ കയറിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.