അവിഹിതബന്ധം: മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും സുഹൃത്തിനും ദുബൈയില്‍ വധശിക്ഷ

 


മുംബൈ: (www.kvartha.com 31.12.2015) അവിഹിതബന്ധം കണ്ടെത്തിയതിന് മലയാളി യുവതിയെ ദുബൈയില്‍ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും സുഹൃത്തിനും വധശിക്ഷ. ദുബൈ ഉന്നതകോടതിയാണ് ശിക്ഷവിധിച്ചത്. ഭര്‍ത്താവ് മഹാരാഷ്ട്രാ സ്വദേശി ആത്തിഫ് ഖമറുദീന്‍ പോപറെ, കൂട്ടാളി പാകിസ്ഥാന്‍ സ്വദേശി അലി എന്നിവരെയാണു കോടതി ശിക്ഷിച്ചത്. ഇരുവരേയും വെടിവച്ചു കൊല്ലാനുള്ള കീഴ്‌ക്കോടതി ഉത്തരവ് ഉന്നത കോടതി ശരിവെക്കുകയായിരുന്നു.

2013 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട സ്വദേശിനി നിമ്മി ധനഞ്ജയനെ (ബുഷറ-24) ശ്വാസംമുട്ടിച്ചു കൊന്ന് മൃതദേഹം കുപ്പത്തൊട്ടിയില്‍ തള്ളുകയായിരുന്നു.
ഭര്‍ത്താവ് ആത്തിഫിന് ഫിലിപ്പീന്‍സ് യുവതിയുമായുള്ള ബന്ധം കണ്ടുപിടിച്ചതാണ് ബുഷറയെ കൊല്ലാന്‍ ഇയാളെ പ്രേരിപ്പിച്ചത്. ആത്തിഫിന്റെ അവിഹിത ബന്ധത്തെ കുറിച്ച് ബുഷറ അയാളുടെ പിതാവിനോട് പലവട്ടം ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രതിയുടെ പിതാവ് നല്‍കിയ മൊഴിയും കേസില്‍ നിര്‍ണായകമായി.

വിവാഹമോചനം നേടിയാല്‍ ബുഷറയ്ക്ക് ജീവനാംശം നല്‍കേണ്ടിവരുമെന്നതിനാലാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നു മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അത് തള്ളി. തുടര്‍ന്നു പ്രതികള്‍ ഉന്നത കോടതിയെ സമീപിക്കുകയായിരുന്നു.

കുടുംബത്തോടൊപ്പം ഡോംബിവ്‌ലി വെസ്റ്റ് ഠാക്കൂര്‍വാഡിയില്‍ താമസിച്ചിരുന്ന നിമ്മി, മാട്ടുംഗ കോളജില്‍ പഠിക്കുന്നതിനിടെയാണ് റായ്ഗഡ് ജില്ലക്കാരാനായ ആത്തിഫുമായി പ്രണയത്തിലായത്. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു 2008ല്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷം ബുഷറയെന്നു പേരുമാറ്റുകയും ചെയ്തു. 2009ല്‍ മകള്‍ പിറന്നതിനു ശേഷം രണ്ടുവര്‍ഷം കൂടി കഴിഞ്ഞാണു ബുഷറ ഭര്‍ത്താവിനൊപ്പം ദുബൈയില്‍ താമസമാരംഭിച്ചത്. ഇതിനിടെ സഹോദരന്‍ നിഗിലും ദുബൈയിലെത്തി.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ബുഷറയെക്കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെ
തുടര്‍ന്നു നിഗില്‍ താമസസ്ഥലത്തു അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ദുബൈയിലെ കുപ്പത്തൊട്ടിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

 കൊലയ്ക്കു ശേഷം ആത്തിഫ് മുംബൈയ്ക്കു മുങ്ങിയെങ്കിലും റായ്ഗഡ് പോലീസ് തിരയുന്ന വിവരമറിഞ്ഞ ദുബൈയിലേക്കു തിരിച്ചുപോവുകയായിരുന്നു. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇരുവരുടേയും അറസ്റ്റ്.

അവിഹിതബന്ധം: മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും സുഹൃത്തിനും ദുബൈയില്‍ വധശിക്ഷ


Also Read:
മംഗളൂരുവില്‍ 16 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; സുഹൃത്തടക്കം 5 പേര്‍ അറസ്റ്റില്‍

Keywords:  Mumbai Man Sentenced To Death By Firing Squad In Dubai, Court, Brother, Police, Complaint, Dead Body, Daughter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia