പീഡനകേസ് ആരോപണം: ബോളിവുഡ് താരം ജാക്കി ഭഗ്നാനിയുൾപെടെ 9 പേർക്കെതിരെ കേസ്

 


മുംബൈ: (www.kvartha.com 01.06.2021) പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനിയുൾപെടെ 9 പേർക്കെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുൻ മോഡൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബോളിവുഡ് ഫോടോഗ്രാഫർ കോൾസ്റ്റൺ ജൂലിയൻ, നിർമാണ കമ്പനിയായ ടീ സീരിസിലെ കിഷൻ കുമാര്‍, ക്വാൻ ടാലന്‍റ് മാനേജ്മെന്‍റ് കമ്പനി സഹ ഉടമ അനിർബൻ ദാസ്, നിഖിൽ കാമത്, ഷീൽ ഗുപ്ത, അജിത് ഥാക്കുർ, ഗുരുജ്യോത് സിംഗ്, വിഷ്ണു വര്‍ധൻ ഇന്ദുരി എന്നിവരാണ് മറ്റുള്ളവർ. ബോളിവുഡ് താരം ഉൾപെടെയുള്ളവർക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം ബാന്ദ്രാ സ്റ്റേഷൻ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പീഡനകേസ് ആരോപണം: ബോളിവുഡ് താരം ജാക്കി ഭഗ്നാനിയുൾപെടെ 9 പേർക്കെതിരെ കേസ്

2015 മുതൽ പലവിധത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നാണ് ഗാനരചയിതാവ് കൂടിയായ പരാതിക്കാരി ആരോപിക്കുന്നത്. ബാന്ദ്രയിൽ വച്ചാണ് ജാക്കി ഭഗ്നാനി പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്. സാന്താക്രൂസിലെ ഒരു നക്ഷത്ര ഹോടെലിൽ വച്ചാണ് നിഖിൽ കാമത്ത് ഉപദ്രവിച്ചത്. ഫോടോഗ്രാഫറായ കോൾസ്റ്റൺ ജൂലിയൻ, 2014 നും 2018 നും ഇടയ്ക്ക് പലതവണ ബലാത്സംഗം ചെയ്തുവെന്നും ആരോപിക്കുന്നുണ്ട്.

'കേസ് അന്വേഷിച്ച് വരികയാണ്. ആരോപണവിധേയരെ ഉടൻ തന്നെ ചോദ്യം ചെയ്യും. നിലവിൽ ബലാത്സംഗക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്' പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Keywords:  News, Mumbai, Allegation, Molestation, National, India, FIR, Models, Model alleges, Mumbai: Model alleges assault by dozen men including actor Jackky Bhagnani; FIR filed. < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia