'4 മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 4.8 ലക്ഷം രൂപയ്ക്ക് തമിഴ് നാട്ടിലെ എന്‍ജിനീയര്‍ക്ക് വിറ്റു'; 11പേര്‍ അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com 12.01.2022) നാലു മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 4.8 ലക്ഷം രൂപയ്ക്ക് തമിഴ്‌നാടിലുള്ള സിവില്‍ എന്‍ജിനീയര്‍ക്ക് വിറ്റെന്ന സംഭവത്തില്‍ പതിനൊന്ന് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരില്‍ എത്തിയ പൊലീസ് സംഘം കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ജനുവരി മൂന്നിനാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി മുംബൈ പൊലീസിന് ലഭിക്കുന്നത്. അന്‍വാരി അബ്ദുല്‍ ശെയ്ഖ് എന്ന സ്ത്രീയാണ് പരാതിയുമായെത്തിയത്. കുഞ്ഞിനെ ഇബ്രാഹിം ശെയ്ഖ് എന്നയാള്‍ തട്ടിക്കൊണ്ടു പോയെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പിന്നീട് പൊലീസ് ഇബ്രാഹിം അല്‍താഫ് ശെയ്ഖിനെ (32) കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിയോണ്‍, ധാരാവി, മലാഡ് ജോഗേശ്വരി, നാഗ്പാഡ എന്നിവിടങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ രണ്ട് സ്ത്രീകളെയും നാല് പുരുഷന്മാരെയും പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതോടെ കുട്ടിയെ തമിഴ്‌നാട്ടിലെ ഒരു സിവില്‍ എന്‍ജിനീയര്‍ക്ക് 4.8 ലക്ഷം രൂപയ്ക്ക് വിറ്റതായി മൊഴി നല്‍കി.

തുടര്‍ന്ന് തമിഴ്‌നാടിലെത്തിയ മുംബൈ പൊലീസ് സംഘം നാല് ദിവസത്തോളം നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പെടെ അഞ്ചു പേരെ തമിഴ്നാട്ടില്‍ നിന്ന് പൊലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. സിവില്‍ എന്‍ജിനീയര്‍ ആനന്ദ് കുമാര്‍ നാഗരാജനാണ് സംഘം കുഞ്ഞിനെ വിറ്റത്.

അതേസമയം താനാണ് കുട്ടിയുടെ പിതാവെന്നും താനും കുഞ്ഞിന്റെ അമ്മയുമായി ലിവിങ്ങ് ടുഗെദര്‍ ബന്ധമുണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ ജോലിക്കായി പോയ കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

'4 മാസം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി 4.8 ലക്ഷം രൂപയ്ക്ക് തമിഴ് നാട്ടിലെ എന്‍ജിനീയര്‍ക്ക് വിറ്റു'; 11പേര്‍ അറസ്റ്റില്‍


Keywords:  Mumbai Police arrests 11 for kidnapping, selling 4-month-old to childless couple in Tamil Nadu, Chennai, News, Kidnap, Police, Complaint, Child, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia