Sunny Leone | വീട്ടുജോലിക്കാരിയുടെ 9 വയസുള്ള മകളെ കാണാനില്ല; സഹായം അഭ്യര്‍ഥിച്ച് നടി സണ്ണി ലിയോണ്‍; കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം
Nov 9, 2023, 15:18 IST
മുംബൈ: (KVARTHA) വീട്ടുജോലിക്കാരിയുടെ ഒമ്പതുവയസുള്ള മകളെ കാണാനില്ലെന്ന് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്‍സ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. കണ്ടെത്താന്‍ സഹായിക്കണമെന്നും കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികമായി നല്‍കുമെന്നും താരം പറഞ്ഞു.
മുംബൈയിലെ ജോഗേശ്വരി ഭാഗത്തുവെച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ അന്വേഷിച്ച് കണ്ടെത്താത്തതിനാല്‍ മാതാപിതാക്കള്‍ ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോണ്‍നമ്പറുകളും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
കുട്ടിയെ കണ്ടെത്തുന്നവര്‍ മാതാപിതാക്കളേയോ തന്നെയോ വിവരമറിയിക്കണമെന്നാണ് സണ്ണി ആവശ്യപ്പെടുന്നത്. കുട്ടിയെ തിരിച്ചെത്തിക്കുന്നവര്ക്കും, കുട്ടിയേക്കുറിച്ചുള്ള എന്തെങ്കിലും വിവരം നല്കുന്നവര്ക്കും പണമായി ഉടനടി 11,000 രൂപ നല്‍കും. ഇതിനുപുറമേ തന്റെ കയ്യില്‍ നിന്ന് വ്യക്തിപരമായി 50,000 രൂപ കൂടി നല്‍കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. എല്ലാവരും കണ്ണുകള്‍ തുറന്ന് പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തണമെന്നും താരം ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ഥിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.