ഹിജാബ് ധരിച്ചതിനെ അധിക്ഷേപിച്ചു; അദ്ധ്യാപിക ജോലി രാജിവെച്ചു

 


മുംബൈ: (www.kvartha.com 10.12.2016) സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തുന്ന അദ്ധ്യാപികയെ ആക്ഷേപിച്ചുവെന്ന് പരാതി. മുംബൈ കുര്‍ളയിലെ ഭാരത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ വിവേക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. അദ്ധ്യാപിക ഷബീന ഖാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് രാജിക്കത്ത് നല്‍കി.

സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ വിക്രം പിള്ള വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചുവെന്നാണ് ആരോപണം. തന്നോട് അസഹിഷ്ണുതയോടെ പെരുമാറിയെന്നും അവര്‍ ആരോപിക്കുന്നു.

ഹിജാബ് ധരിച്ചതിനെ അധിക്ഷേപിച്ചു; അദ്ധ്യാപിക ജോലി രാജിവെച്ചു

കഴിഞ്ഞ രണ്ടര വര്‍ഷമായി വിവേക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപികയാണ് താനെന്നും പുതിയ പ്രധാന അദ്ധ്യാപകന്‍ എത്തിയതോടെ സ്‌കൂളിലെ സമാധാന അന്തരീക്ഷം തകര്‍ന്നുവെന്നും ഷബീന ആരോപിച്ചു.

എന്നാല്‍ വിക്രം പിള്ള അദ്ധ്യാപികയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പുതുതായി ആരെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലിക്കെത്തിയാല്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്നും വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമായേ അതിനെ കാണാനാകൂവെന്നും വിക്രം പിള്ള പ്രതികരിച്ചു.

SUMMARY: A teacher from a school in Mumbai’s Kurla has resigned after being allegedly harassed for wearing a hijab, or Muslim headscarf.

Keywords: National, Mumbai, Teacher, Hijab
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia