Arrested | 'തന്റെ വളര്‍ത്തുപൂച്ചക്കൊപ്പം കളിച്ചതിന് അയല്‍വാസിയുടെ നായയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി'; അക്രമത്തില്‍ കാഴ്ച നഷ്ടമായി; പ്രതി അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) തന്റെ വളര്‍ത്തുപൂച്ചക്കൊപ്പം കളിച്ചതിന് അയല്‍വാസിയുടെ വളര്‍ത്തുനായയുടെ മുഖത്ത് ആസിഡ് ഒഴിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. മുംബൈ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാബിസ്ത സുഹൈല്‍ അന്‍സാരിയാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ നായയുടെ കാഴ്ച നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


പ്രദേശത്ത് പൂച്ചകളെ പരിപാലിച്ചുവരികയായിരുന്ന ശാബിസ്ത അയല്‍വാസിയുടെ നായ തന്റെ പൂച്ചകളെ ആക്രമിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് റിപോര്‍ട്. പ്രദേശവാസിയായ ബാലാസാഹെബ് തുക്കാറാം ഭാഗേല്‍ എന്നയാള്‍ വളര്‍ത്തിയിരുന്ന ബ്രൗണി എന്ന നായയാണ് ആക്രമിക്കപ്പെട്ടത്. വര്‍ഷങ്ങളായി ബ്രൗണി പ്രദേശത്തുണ്ട്.

ബുധനാഴ്ച പ്രദേശത്തെ വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന ബ്രൗണിക്ക് നേരെ യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. ബ്രൗണിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഭഗേല്‍ നായയെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതി നായയ്ക്ക് നേരെ ആസിഡ് ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

Arrested | 'തന്റെ വളര്‍ത്തുപൂച്ചക്കൊപ്പം കളിച്ചതിന് അയല്‍വാസിയുടെ നായയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി'; അക്രമത്തില്‍ കാഴ്ച നഷ്ടമായി; പ്രതി അറസ്റ്റില്‍

ബ്രൗണി തന്റെ പൂച്ചകളുമായി കളിക്കുന്നതില്‍ ഷാബിസ്ത അസ്വസ്ഥയായിരുന്നു. ബ്രൗണിയെ പൂച്ചകളോടൊപ്പം കളിക്കാന്‍ വിടരുതെന്ന് ഷാബിസ്ത ഉടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടക്കാതിരുന്നതോടെയാണ് നായയെ ആക്രമിക്കാന്‍ യുവതി തീരുമാനിച്ചത്. സംഭവത്തില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ശാബിസ്തയെ കേസെടുത്താണ് അറസ്റ്റ് ചെയ്തത്.

Keywords:  Mumbai woman attacks stray dog for chasing cats, Mumbai, News, Mumbai Woman Arrested, Police, CCTV, Complaint, Injury, Hospital, Treatment, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia