പുരുഷസുഹൃത്തുമൊത്തുള്ള ഫോടോകളും വീഡിയോകളും ഉപയോഗിച്ച് സഹോദരിയെ ബ്ലാക് മെയില്‍ ചെയ്ത് 3 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി; യുവതിക്കെതിരെ കേസ്
Mar 23, 2022, 16:39 IST
മുംബൈ: (www.kvartha.com 23.03.2022) പുരുഷസുഹൃത്തുമൊത്തുള്ള ഫോടോകളും വീഡിയോകളും ഉപയോഗിച്ച് സഹോദരിയെ ബ്ലാക് മെയില്‍ ചെയ്ത് മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതിക്കെതിരെ കേസ്. മുംബൈ മീരാ റോഡില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്ന 32 കാരിയാണ് പരാതിക്കാരി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ലോക് ഡൗണ്‍ സമയത്ത് 27 കാരിയായ സഹോദരി പരാതിക്കാരിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സഹോദരി ഒരു മള്‍ടിനാഷനല്‍ ഐടി സേവന കംപനിയിലാണ് ജോലി ചെയ്തിരുന്നത്. ലോക് ഡൗണ്‍ സമയത്ത് സ്ഥാപനങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് പരാതിക്കാരിയുടെ വീട്ടില്‍ താമസിച്ച് ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ നവംബറില്‍ പരാതിക്കാരിയുടെ മരുമക്കള്‍ എത്തിയതോടെ ഇളയ സഹോദരിക്ക് അവിടെ നിന്നും മാറേണ്ടതായി വന്നു.
പരാതിക്കാരി സഹോദരിയെ ഇടയ്ക്കിടെ സാമ്പത്തികമായി സഹായിച്ചിരുന്നു. മാത്രമല്ല, പല കാരണങ്ങള്‍ പറഞ്ഞ് ഇവരില്‍ നിന്നും പണം കടം വാങ്ങുകയും പതിവായിരുന്നു. ആറുമാസത്തിനിടെ പരാതിക്കാരിയില്‍നിന്ന് മൂന്നുലക്ഷം രൂപ വാങ്ങി പുതിയ വീട് വെക്കാനും ശ്രമിച്ചു.
രണ്ട് സഹോദരിമാരും അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇരുവരുടേയും മുന്‍കാല ബന്ധങ്ങളെക്കുറിച്ച് അറിയാമായിരുന്നുവെന്ന് മാത്രമല്ല, പരസ്പരം ഫോടോകള് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍, പരാതിക്കാരിക്ക് പണം ആവശ്യമായി വന്നപ്പോള്‍ സഹോദരിയോട് വാങ്ങിയ പണം തിരികെ നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് വിവാഹത്തിന് മുമ്പ് ഒരു പുരുഷസുഹൃത്തുമൊത്തുള്ള പരാതിക്കാരിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് സഹോദരി ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
ആദ്യം ഭീഷണികള്‍ അവഗണിച്ചെങ്കിലും സഹോദരി കുറച്ച് ഫോടോകള് വാട്സ് ആപില്‍ പങ്കുവെച്ചതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ ഐപിസി സെക്ഷന്‍ 384 (കൊള്ളയടിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം യുവതിയുടെ സഹോദരിക്കെതിരെ കേസെടുത്തതായി നയനഗര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ രാജേഷ് ഓജ പറഞ്ഞു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Mumbai woman booked for blackmailing own sister using her intimate photos, videos, Mumbai, News, Local News, Complaint, Police, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.